ക്രിസ്റ്റ്യാനോ വളരെയധികം താഴ്മയുള്ള വ്യക്തി,പ്രശ്‌നം ടെൻ ഹാഗിന് : താരത്തിന് പിന്തുണയുമായി മുൻ പരിശീലകൻ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതുതായി കൊണ്ട് പിയേഴ്സ് മോർഗന് നൽകിയ അഭിമുഖം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചു എന്ന ആരോപണമായിരുന്നു റൊണാൾഡോ ഉയർത്തിയിരുന്നത്. മാത്രമല്ല പരിശീലകനായ ടെൻ ഹാഗിനെ താൻ ബഹുമാനിക്കില്ലെന്നും റൊണാൾഡോ തുറന്നടിച്ചുകൊണ്ട് പറഞ്ഞിരുന്നു. ഇത് വലിയ രൂപത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്.

എന്നാൽ റൊണാൾഡോക്ക് പിന്തുണയുമായി കൊണ്ട് റയലിന്റെ മുൻ അസിസ്റ്റന്റ് പരിശീലകനായിരുന്ന ഹോസേ മോറൈസ് രംഗത്ത് വന്നിട്ടുണ്ട്. റൊണാൾഡോ ഭൂമിയോളം താഴ്മയുള്ള വ്യക്തിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ടെൻഹാഗ് മികച്ച പരിശീലകനല്ലെന്നും റൊണാൾഡോയെ പരിശീലിപ്പിക്കണമെങ്കിൽ പ്രത്യേക മികവ് ആവശ്യമാണെന്നും ഇദ്ദേഹം കുട്ടിച്ചേർത്തിട്ടുണ്ട്.മോറൈസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റൊണാൾഡോയെ പോലെ ഒരു താരത്തെ ലഭിക്കുക എന്നുള്ളത് പരിശീലകനെ സംബന്ധിച്ചിടത്തോളം അനുഗ്രഹിക്കപ്പെട്ട കാര്യമാണ്. ഭൂമിയോളം താഴ്മയുള്ള ഒരു വ്യക്തിയാണ് റൊണാൾഡോ. അദ്ദേഹം വളരെയധികം വിവേകശാലിയാണ്. വളരെയധികം പ്രത്യേകതയുള്ള താരങ്ങളെ പരിശീലിപ്പിക്കണമെങ്കിൽ നിങ്ങൾ പ്രത്യേകതയുള്ള പരിശീലകനായി മാറണം.മാത്രമല്ല നിങ്ങൾക്ക് ആ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. പോസിറ്റീവായിട്ടുള്ള കമ്മ്യൂണികേഷനും വ്യക്തിഗത വികാസവുമൊക്കെ ഇതിന്റെ ഭാഗമാണ്. അതൊക്കെ കൈകാര്യം ചെയ്യാൻ പരിശീലകന് അറിയേണ്ടതുണ്ട് ” ഇതാണ് മോറൈസ് പറഞ്ഞിട്ടുള്ളത്.

2010 മുതൽ 2013 വരെയുള്ള കാലയളവിലാണ് മോറൈസ് റൊണാൾഡോയെ പരിശീലിപ്പിച്ചിട്ടുള്ളത്. ഇതിഹാസ പരിശീലകൻ ഹോസേ മൊറിഞ്ഞോയുടെ അസിസ്റ്റന്റ് പരിശീലകൻ ആയിരുന്നു മോറൈസ്.

Leave a Reply

Your email address will not be published. Required fields are marked *