ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റാൾഫിന്റെ പ്രശംസ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.ഫ്രഡ്‌ ആയിരുന്നു വിജയഗോൾ കണ്ടെത്തിയത്.പുതിയ പരിശീലകൻ റാൾഫ് റാൻഗ്നിക്കിന് യുണൈറ്റഡിനോടൊപ്പമുള്ള തന്റെ ആദ്യ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

ഏതായാലും മത്സരശേഷം ടീമിന്റെ പ്രകടനത്തെ റാൾഫ് വാഴ്ത്തിയിട്ടുണ്ട്. കൂടാതെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും റാൾഫ് പ്രശംസിച്ചിട്ടുണ്ട്. പന്ത് കൈവശമില്ലാത്ത സമയത്തും ക്രിസ്റ്റ്യാനോ നടത്തിയ പ്രകടനത്തെയാണ് റാൾഫ് പ്രശംസിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണ്.

” ടീമിന്റെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്.പ്രത്യേകിച്ച് ആദ്യ അരമണിക്കൂറിലെ പ്രകടനം.ആ സമയത്തെ പ്രെസ്സിങ് അപാരമായിരുന്നു.കൂടാതെ ഡിഫന്റിങ്ങും മികച്ചതായിരുന്നു. മത്സരം മുഴുവനും ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ക്ലീൻ ഷീറ്റ് ലഭിച്ചു എന്നുള്ളതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.പക്ഷെ കാര്യങ്ങൾ ഇനിയും ഇമ്പ്രൂവ് ആവാനുണ്ട്. ക്ലീൻ ഷീറ്റുകൾ തുടർന്ന് കൊണ്ടേയിരിക്കണം. ഒരൊറ്റ ട്രെയിനിങ് സെഷൻ കൊണ്ടാണ് ഇത്.ഞങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് സാധിച്ചു.രണ്ട് സ്ട്രൈക്കർമാരുമായി കളിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. പ്രത്യേകിച്ച് സെൻട്രൽ പൊസിഷനിൽ.ഏതായാലും പന്ത് കൈവശമില്ലാത്ത സമയത്ത് ക്രിസ്റ്റ്യാനോ നടത്തിയ പ്രകടനം മികച്ചതായിരുന്നു. അത് അഭിനന്ദനങ്ങൾ അർഹിക്കുന്നു” റാൾഫ് പറഞ്ഞു.

ഇനി ചാമ്പ്യൻസ് ലീഗിലാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക. യങ് ബോയ്സാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *