ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലേ? തമാശ പറഞ്ഞ് ഒലിവർ ഖാൻ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി നിരവധി അഭ്യുഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.താരത്തെ നിരവധി ക്ലബ്ബുകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു.ബയേൺ,ചെൽസി,നാപോളി,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർ ഇതിൽ പെട്ടവരാണ്.എന്നാൽ പല ക്ലബ്ബുകളും താരത്തെ നിരസിക്കുകയും ചെയ്തിരുന്നു.
ഏതായാലും ലെവന്റോസ്ക്കി ക്ലബ്ബ് വിട്ടതോടെ റൊണാൾഡോ ബയേണിൽ എത്തുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തി വർദ്ധിച്ചിരുന്നു. പക്ഷേ ബയേണിന്റെ ഡയറക്ടറായ ഒലിവർ ഖാൻ തന്നെ അത് നിരസിച്ചിരുന്നു.ഇപ്പോഴിതാ തങ്ങളുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ഒലിവർ ഖാൻ തമാശ രൂപേണ റൊണാൾഡോയെ കൂടി പരാമർശിച്ചിട്ടുണ്ട്.
ലൈമർ പോലെയുള്ള താരങ്ങളുമായി ബന്ധപ്പെട്ട പുതിയ ട്രാൻസ്ഫർ വിഷയങ്ങൾ എന്തൊക്കെയാണ് എന്നായിരുന്നു മാധ്യമപ്രവർത്തകൻ ഒലിവർ ഖാനോട് ചോദിച്ചത്. എന്നാൽ ഈ ചോദ്യം പൂർത്തിയാക്കും മുമ്പേ ഒലിവർ ഖാൻ അങ്ങോട്ട് ഒരു ചോദ്യം ചോദിക്കുകയായിരുന്നു.
▫️ Bayern’s Kahn was asked: “What is the latest on further transfers? How about Laimer and Tel…”, @ManuelVeth reports.
— Fabrizio Romano (@FabrizioRomano) July 20, 2022
▪️ Oliver Kahn laughed then said: “Cristiano Ronaldo too, right!?”.
▫️ Kahn added: “We’ll have more talks, we’ll see. Transfer window is open for some time”. pic.twitter.com/AooyvGrvKt
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലേ എന്നായിരുന്നു ചിരിച്ചുകൊണ്ട് ഒലിവർ ഖാൻ ചോദിച്ചത്. റൊണാൾഡോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെയാണ് അദ്ദേഹം തമാശ രൂപേണ പരാമർശിച്ചിട്ടുള്ളത്.
കൂടാതെ താരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രാൻസ്ഫർ വിൻഡോയിൽ ഇനിയും സമയം അവശേഷിക്കുന്നുണ്ടെന്നും ഒലിവർ ഖാൻ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഏതായാലും നിലവിൽ റൊണാൾഡോ ബയേണിൽ എത്താൻ സാധ്യതകൾ കുറവാണ്. ഇനി ബയേൺ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.