ക്രിസ്റ്റ്യാനോ യുണൈറ്റഡിന്റെ മെന്റാലിറ്റിയിൽ മാറ്റം വരുത്തി : ലൂക്ക് ഷോ
ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ ഇതിനോടകം റൊണാൾഡോ നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് യുണൈറ്റഡ് മികച്ച രൂപത്തിലാണെങ്കിലും അടുത്തിടെ വഴങ്ങിയ തോൽവി അവരെ നിരാശപ്പെടുത്തുന്നുണ്ട്. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് യുണൈറ്റഡിന്റെ മെന്റാലിറ്റിയെ തന്നെ മാറ്റി മറിച്ചു എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ സഹതാരമായ ലൂക്ക് ഷോ.മെന്റാലിറ്റിയുടെ കാര്യത്തിൽ ആരുടെയും പിറകിലല്ല യുണൈറ്റഡ് എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ഷോയുടെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Ronaldo changed Man Utd with his 'second to none' mentality, says Shaw https://t.co/DXMHj2Lzu1
— Murshid Ramankulam (@Mohamme71783726) October 8, 2021
” ക്രിസ്റ്റ്യാനോ എത്രത്തോളം മികച്ച താരമാണ് എന്നുള്ള കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾക്ക് നമ്മൾ സാക്ഷിയായിട്ടുണ്ട്. ഡ്രസ്സിങ് റൂമിൽ അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ കഴിയുന്നത് അവിശ്വസനീയമായ ഒരു കാര്യമാണ്. അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെയാണ് ഏറ്റവും കൂടുതൽ പ്രശംസിക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ഇത്രയും വർഷം അദ്ദേഹം ടോപ്പിൽ നിന്നത്. അദ്ദേഹത്തിന്റെ വരവ് ടീമിന്റെ മെന്റാലിറ്റിയെ മാറ്റിമറിച്ചു. മെന്റാലിറ്റിയുടെ കാര്യത്തിൽ യുണൈറ്റഡ് ആരുടെയും പിറകിലല്ല. അദ്ദേഹത്തിന്റെ വരവോടെ ഒരുപാട് പുരോഗതികൾ ഇവിടെ സംഭവിച്ചിട്ടുണ്ട് ” ഷോ പറഞ്ഞു.
നിലവിൽ പോർച്ചുഗലിനോടൊപ്പമാണ് ക്രിസ്റ്റ്യാനോയുള്ളത്.അതിന് ശേഷം യുണൈറ്റഡിൽ ലെസ്റ്ററിനെയാണ് താരത്തിന് നേരിടാനുള്ളത്.