ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി,ഇനി നിർണായക നിമിഷങ്ങൾ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടക്ക് ഈ വിഷയത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊണാൾഡോ മാഞ്ചസ്റ്ററിലേക്ക് തിരച്ചെത്തിയിട്ടുണ്ട്. ഇതുവരെ അദ്ദേഹം ജന്മദേശമായ ലിസ്ബണിയിരുന്നു ഉണ്ടായിരുന്നത്. താരം മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയ കാര്യം പ്രമുഖ മാധ്യമപ്രവർത്തകനായ ഡേവിഡ് ഓർനസ്റ്റെയിനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇനി നിർണായക നിമിഷങ്ങളാണ് താരത്തിന്റെ കാര്യത്തിൽ അവശേഷിക്കുന്നത്.ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്ന പരിശീലനത്തിൽ അദ്ദേഹം പങ്കെടുക്കുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്നുള്ള വാർത്തകൾ സജീവമാണെങ്കിലും ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

എന്നാൽ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗുമായി റൊണാൾഡോ ഉടൻതന്നെ ഒരു കൂടിക്കാഴ്ച നടത്തിയേക്കും. ഈ കൂടിക്കാഴ്ചക്ക് ശേഷം ഒരു അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ടെൻ ഹാഗും ഇതുവരെ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല. റൊണാൾഡോയെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ളത് തന്നെയാണ് ഇവരുടെ നിലപാട്.

താരത്തിന്റെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണാനാണ് ഏജന്റായ ജോർഗെ മെന്റസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മറ്റു പല ക്ലബ്ബുകളുമായും ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. അതേസമയം റൊണാൾഡോയെ കൺവിൻസ് ചെയ്യാൻ ടെൻ ഹാഗിന് സാധിച്ചാൽ താരം യുണൈറ്റഡിൽ തന്നെ തുടർന്നേക്കും. വരുന്ന സീസണിലേക്കുള്ള പ്രോജക്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ഒരു സ്ഥാനം തന്നെ റൊണാൾഡോക്ക് കൽപ്പിക്കുന്നുണ്ട് എന്നാണ് ഡേവിഡ് ഇപ്പോൾ വിലയിരുത്തിയിട്ടുള്ളത്. ഏതായാലും ഇനി വരുന്ന ദിവസങ്ങൾ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *