ക്രിസ്റ്റ്യാനോ ഭീഷണി തന്നെ : സാവി പറയുന്നു!
യുവേഫ യൂറോപ ലീഗ് പ്ലേ ഓഫ് നറുക്കെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് ലഭിച്ചിട്ടുള്ളത്. ഫെബ്രുവരി പതിനാറാം തീയതി ക്യാമ്പ് നൗവിൽ വെച്ചാണ് ആദ്യപാദമത്സരം നടക്കുക. രണ്ടാം പാദ മത്സരം ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി ഓൾഡ് ട്രാഫോഡിൽ വെച്ചും അരങ്ങേറും.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി ബാഴ്സക്കെതിരെ കളത്തിലേക്ക് ഇറങ്ങുന്നു എന്ന പ്രത്യേകത ഈ മത്സരത്തിനു ഉണ്ടാവും. ഇതേക്കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവിയോട് കഴിഞ്ഞ ദിവസം ചോദിക്കപ്പെട്ടിരുന്നു.റൊണാൾഡോ ബാഴ്സക്ക് ഭീഷണി തന്നെയാണ് എന്നുള്ള രൂപത്തിലാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.സാവിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 8, 2022
” ഒരു ഫന്റാസ്റ്റിക്കായിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.സമീപകാലത്തെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് ഇപ്പോഴും വ്യത്യസ്തതകൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട് ” ഇതാണ് റൊണാൾഡോയെ കുറിച്ച് സാവി പറഞ്ഞിട്ടുള്ളത്.
മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന സമയത്ത് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ബാഴ്സയെ റൊണാൾഡോ നേരിട്ടിരുന്നു. പിന്നീട് റയലിലും യുവന്റസിലുമൊക്കെ ആയിരുന്ന സമയത്തും അദ്ദേഹം ബാഴ്സക്കെതിരെ ഒട്ടേറെ തവണ കളിച്ചിട്ടുണ്ട്. അതേസമയം ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോ യുണൈറ്റഡ് വിടുമെന്നുള്ള റൂമറുകളും സജീവമാണ്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ നേരിടാൻ അദ്ദേഹമുണ്ടാവില്ല.