ക്രിസ്റ്റ്യാനോ പോർച്ചുഗല്ലിലേക്ക് പറന്നു,യുണൈറ്റഡ് സ്‌ക്വാഡിന് ഞെട്ടൽ!

ഇന്നലെ പ്രീമിയർലീഗിൽ നടന്ന മാഞ്ചസ്റ്റർ ഡെർബി പോരാട്ടത്തിൽ യുണൈറ്റഡ് വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുണൈറ്റഡ് സിറ്റിയോട് പരാജയപ്പെട്ടത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല.ഹിപ്പ് ഇഞ്ചുറി മൂലമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നത് എന്നാണ് പരിശീലകനായ റാൾഫ് ഇതിന്റെ കാരണമായി കൊണ്ട് വ്യക്തമാക്കിയത്.

ഏതായാലും ഇതുമായി ബന്ധപ്പെട്ട കൊണ്ട് മറ്റൊരു റിപ്പോർട്ട് കൂടി പ്രമുഖ മാധ്യമമായ ദി അത്ലറ്റിക് പുറത്തു വിട്ടിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനോടൊപ്പം തുടരാൻ താല്പര്യം കാണിച്ചിട്ടില്ല. മറിച്ച് അദ്ദേഹം തന്റെ ജന്മദേശമായ പോർച്ചുഗല്ലിലേക്ക് യാത്ര തിരിക്കുകയാണ് ചെയ്തിട്ടുള്ളത്. പരിക്കിൽ നിന്നും മുക്തനായ ശേഷം ടീമിനൊപ്പം ചേരാനായിരിക്കും താരത്തിന്റെ പദ്ധതി.

എന്നാൽ താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് അപൂർവ്വമായി പരിക്കേൽക്കുന്ന താരമാണ് ക്രിസ്റ്റ്യാനോയെന്നും ഒരുപക്ഷേ റാൾഫ് അദ്ദേഹത്തെ ഒഴിവാക്കിയതാവാം എന്നുമുള്ള ഒരു സംശയമാണ് കീൻ പ്രകടിപ്പിച്ചിട്ടുള്ളത്.കൂടാതെ റൊണാൾഡോ പോർച്ചുഗല്ലിലേക്ക് പറന്നത് ചില യുണൈറ്റഡ് താരങ്ങൾക്ക് ഞെട്ടലുണ്ടാക്കിയെന്നും അത്ലറ്റിക്ക് കൂട്ടിച്ചേർക്കുന്നുണ്ട്.

ഇനി വരുന്ന ശനിയാഴ്ചയാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക.ടോട്ടൻഹാമാണ് യുണൈറ്റഡിന്റെ എതിരാളികൾ. അതിനു മുന്നേ താരം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡ് അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.

അതേസമയം താരത്തിന്റെ പരിക്കിൽ പോർച്ചുഗലിനും ആരാധകർക്കും വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.എന്തെന്നാൽ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് വേൾഡ് കപ്പ് യോഗ്യത പ്ലേ ഓഫിൽ പോർച്ചുഗൽ തുർക്കിയെ നേരിടുക. ആ മത്സരത്തിൽ കാലിടറിയാൽ പോർച്ചുഗലിനെ വരുന്ന വേൾഡ് കപ്പ് കളിക്കാനാവില്ല.അത്കൊണ്ട് തന്നെ ആ മത്സരത്തിൽ മുന്നേയെങ്കിലും ക്രിസ്റ്റ്യാനോ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കണെ എന്നുള്ള പ്രാർത്ഥനയിലാണ് പോർച്ചുഗൽ ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *