ക്രിസ്റ്റ്യാനോ പറഞ്ഞതെല്ലാം ശരിയെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ:ടെൻ ഹാഗ് വിഷയത്തിൽ മോർഗൻ

വളരെ മോശം അവസ്ഥയിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ 10 തോൽവികൾ അവർ ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ഇപ്പോൾ യുണൈറ്റഡിന് കേൾക്കേണ്ടി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഇംഗ്ലണ്ടിലെ നാല് പ്രമുഖ മാധ്യമങ്ങളെ യുണൈറ്റഡ് പ്രസ് കോൺഫറൻസിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ മാധ്യമ ലോകത്ത് പ്രതിഷേധം പുകയുകയാണ്. ഇപ്പോഴിതാ പ്രമുഖ മാധ്യമ പ്രവർത്തകനായ പിയേഴ്സ് മോർഗൻ ഒരിക്കൽ കൂടി ടെൻ ഹാഗിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഒരു വർഷം മുന്നേ ക്രിസ്റ്റ്യാനോ റൊണാൾഡോ താനുമായി നടത്തിയ ആ അഭിമുഖം ഒരിക്കൽ കൂടി ഉയർത്തിക്കാണിക്കുകയാണ് പിയേഴ്സ് മോർഗൻ ചെയ്തിട്ടുള്ളത്. അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അദ്ദേഹം ക്യാപ്ഷനായി കൊണ്ട് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

” ഇത് ഒരു ഓർമ്മപ്പെടുത്തലാണ്. ഒരു വർഷം മുന്നേ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നോട് മാഞ്ചസ്റ്റർ യുണൈറ്റഡ്നെക്കുറിച്ചും എറിക് ടെൻ ഹാഗിനെ കുറിച്ചും പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു ” ഇതാണ് മോർഗൻ കുറിച്ചിട്ടുള്ളത്. അതായത് യുണൈറ്റഡിൽ ആദ്യമായി ടെൻ ഹാഗിനെതിരെ ശബ്ദമുയർത്തിയ വ്യക്തി റൊണാൾഡോയാണ്. ക്ലബ്ബിനകത്തെ ചില കാര്യങ്ങൾ ടോപ്പ് ലെവലിൽ എത്താൻ നമ്മെ സഹായിക്കില്ലെന്ന് അന്ന് റൊണാൾഡോ യുണൈറ്റഡിനെ കുറിച്ച് പറഞ്ഞിരുന്നു.

എന്നാൽ അതിന്റെ ഫലമായി കൊണ്ട് യുണൈറ്റഡിലെ റൊണാൾഡോയുടെ സ്ഥാനം നഷ്ടമാവുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ അതിനേക്കാൾ വളരെ മോശം അവസ്ഥയിലൂടെയാണ് യുണൈറ്റഡ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇനിയും തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നാൽ ടെൻ ഹാഗിന്റെ സ്ഥാനം വരെ തെറിക്കാൻ സാധ്യതയുണ്ട്. ഇനി ചെൽസിക്കെതിരെയാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക. ആ മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.

Leave a Reply

Your email address will not be published. Required fields are marked *