ക്രിസ്റ്റ്യാനോ തിരികെ മാഡ്രിഡിലേക്കോ? പച്ചക്കൊടി കാണിച്ച് പരിശീലകൻ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പുതിയ ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ റൊണാൾഡോക്ക് താല്പര്യമില്ല എന്നുള്ളത് വ്യക്തമായി കഴിഞ്ഞു. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ കൈവിടാൻ ആഗ്രഹമില്ല. പക്ഷേ അടുത്ത ചാമ്പ്യൻസ് ലീഗിലും കളിക്കണമെന്നുള്ള ആഗ്രഹമാണ് താരത്തെ ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്നത്.
ഏതായാലും റൊണാൾഡോയെ ഫുട്ബോൾ ലോകത്തെ വമ്പൻ ക്ലബ്ബുകൾ നേരത്തെ നിരസിച്ചിരുന്നു.ചെൽസി,ബയേൺ എന്നിവരൊക്കെ ഇതിൽ പെട്ടവരാണ്. ഇതോടുകൂടി റൊണാൾഡോ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ ക്രമാതീതമായി കുറഞ്ഞിരുന്നു. തന്റെ പഴയ ക്ലബ്ബായ സ്പോർട്ടിംഗിലേക്ക് റൊണാൾഡോ തിരിച്ചു പോകുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നെങ്കിൽ താരം തന്നെ അത് നിരസിച്ചിരുന്നു.
ഏതായാലും നിലവിൽ റൊണാൾഡോക്ക് വേണ്ടി രംഗത്തുള്ളത് സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡാണ്.അത്ലറ്റിക്കോക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ വലിയ താല്പര്യമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണി പച്ചക്കൊടി കാണിച്ചു കഴിഞ്ഞു അഥവാ അനുമതി നൽകി കഴിഞ്ഞു എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. പ്രമുഖ സ്പാനിഷ് മാധ്യമമായ AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇവരെ ഉദ്ധരിച്ചുകൊണ്ട് RMC സ്പോർട്ടും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
🚨 L'Atlético serait très intéressé par Cristiano Ronaldo et Diego Simeone aurait donné son feu vert pour que les Colchoneros explorent cette piste selon la presse espagnole.
— RMC Sport (@RMCsport) July 18, 2022
അതേസമയം ഇത് എത്രത്തോളം സാധ്യമാണ് എന്നുള്ള കാര്യത്തിൽ പല മാധ്യമങ്ങൾക്കും സംശയമുണ്ട്. കാരണം ഒരുപിടി സ്ട്രൈക്കർമാരെ സിമയോണിക്ക് നിലവിൽ ലഭ്യമാണ്. അതേസമയം ക്ലബ്ബ് വിട്ട സുവാരസിന്റെ സ്ഥാനത്തേക്കാണ് റൊണാൾഡോയെ പരിഗണിക്കുന്നത് എന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ വിലയിരുത്തൽ.
ഏതായാലും റൊണാൾഡോ മാഡ്രിഡിലേക്ക് മടങ്ങിയെത്തുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.നേരത്തെ മാഡ്രിഡിൽ ദീർഘകാലം റൊണാൾഡോ കളിച്ചിട്ടുണ്ട്. പക്ഷേ വ്യത്യാസം എന്തെന്നാൽ റയലിന് വേണ്ടിയായിരുന്നു റൊണാൾഡോ കളിച്ചിരുന്നത്. റയൽ മാഡ്രിഡിന്റെ നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ റൊണാൾഡോ തിരഞ്ഞെടുക്കുമോ എന്നുള്ളതാണ് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.