ക്രിസ്റ്റ്യാനോ തന്റെ മുൻ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നുവോ? പ്രതികരണവുമായി പരിശീലകൻ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യുഹങ്ങൾക്ക് ഇപ്പോഴും വിരാമമായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെ അദ്ദേഹം യുണൈറ്റഡിൽ തന്നെ തുടരുമെന്നുള്ള റൂമറുകളാണ് ഇപ്പോൾ ശക്തി പ്രാപിക്കുന്നത്.
അതേസമയം തന്റെ മുൻ ക്ലബ്ബായ സ്പോർട്ടിംഗ് ലിസ്‌ബനിലേക്ക് റൊണാൾഡോ തിരിച്ചെത്തിയേക്കുമെന്നുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ അത് വ്യാജമാണ് എന്നുള്ളത് റൊണാൾഡോ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സ്പോർട്ടിങ് പരിശീലകനായ റൂബൻ അമോറിം റൊണാൾഡോയെ ടീമിൽ എത്തിക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നുള്ള വാർത്തകളും പുറത്തേക്ക് വന്നിരുന്നു.
എന്നാൽ ഇതിനെയെല്ലാം ഇപ്പോൾ പരിശീലകനായ അമോറിം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.പുറത്തേക്ക് വരുന്ന റൂമറുകളിൽ അടിസ്ഥാനമില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അമോറിമിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Rúben Amorim não quis alimentar os rumores de Ronaldo e revelou que Matheus Nunes rejeitou propostas "que lhe mudavam a vida".pic.twitter.com/M7Y00lbMIY
— B24 (@B24PT) July 24, 2022
” റൊണാൾഡോയെ സ്പോർട്ടിംഗ് ലിസ്ബണുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള അഭ്യൂഹങ്ങൾ ഞാൻ കേട്ടിരുന്നു. എന്നാൽ ഞാൻ എന്തെങ്കിലും കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല.എന്നെ സംബന്ധിച്ചിടത്തോളം ഈ കാര്യത്തിലുള്ള യാഥാർത്ഥ്യം വ്യത്യസ്തമാണ്. നിലവിലെ എന്റെ താരങ്ങളെ നിലനിർത്തുക എന്നുള്ളതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. മറ്റുള്ള കാര്യങ്ങളിൽ ഒന്നും യാതൊരുവിധ അടിസ്ഥാനവുമില്ല ” ഇതാണ് അമോറിം പറഞ്ഞിട്ടുള്ളത്.
സ്പോർട്ടിങ്ങിന്റെ യൂത്ത് ക്ലബ്ബിലൂടെയായിരുന്നു റൊണാൾഡോ വളർന്നത്. സ്പോർട്ടിങ്ങിന്റെ സീനിയർ ടീമിന് വേണ്ടി 31 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. പിന്നീടായിരുന്നു 2003ൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്.