ക്രിസ്റ്റ്യാനോ ക്ലബ് വിട്ടു,യുണൈറ്റഡ് വിൽപ്പനക്ക്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള കരാർ ഇന്നലെയായിരുന്നു അവസാനിപ്പിച്ചിരുന്നത്. റൊണാൾഡോ ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ ഫലമായാണ് റൊണാൾഡോയെ ഒഴിവാക്കാൻ യുണൈറ്റഡ് തീരുമാനിച്ചിട്ടുള്ളത്.

യുണൈറ്റഡ് മാനേജ്മെന്റിനെതിരെയും റൊണാൾഡോ പരസ്യമായി വിമർശനങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിതാ യുണൈറ്റഡ് ഉടമസ്ഥരുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സ്റ്റേറ്റ്മെന്റ് യുണൈറ്റഡ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. അതായത് യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലെസേർ ഫാമിലി യുണൈറ്റഡ് വിൽക്കാനുള്ള ഒരുക്കത്തിലാണ്.പൂർണ്ണമായും വിൽക്കാനോ അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് സ്വീകരിക്കാനോ ആണ് ഇപ്പോൾ യുണൈറ്റഡ് ഉടമസ്ഥർ തീരുമാനിച്ചിട്ടുള്ളത്.

2005 ലായിരുന്നു Glazer ഫാമിലി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുത്തിരുന്നത്. പക്ഷേ സമീപകാലത്ത് വളരെ മോശം പ്രകടനമാണ് യുണൈറ്റഡ് നടത്തിയിരുന്നത്.യുണൈറ്റഡ് ഒരു കിരീടം നേടിയിട്ട് ഇപ്പോൾ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ ഈ ഉടമസ്ഥർക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.ഏതായാലും റൊണാൾഡോയുടെ പരസ്യപ്രസ്താവന വന്നതോടുകൂടി Glazer ഫാമിലി യുണൈറ്റഡ് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഉടമസ്ഥരായിക്കൊണ്ട് ആര് വരുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. പുതിയ ഉടമസ്ഥർക്ക് കീഴിൽ ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകുമെന്നാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.യൂറോപ്പ ലീഗിൽ എഫ്സി ബാഴ്സലോണക്കെതിരെ നടക്കുന്ന മത്സരമാണ് ഏവരും ഉറ്റുനോക്കുന്ന യുണൈറ്റഡിന്റെ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *