ക്രിസ്റ്റ്യാനോ ഒരു ജോക്കറായിരുന്നു: വിശദീകരിച്ച് മുൻ സഹതാരം!

2003ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. അതേ വർഷം തന്നെയാണ് അമേരിക്കൻ ഗോൾകീപ്പർ ടിം ഹൊവാർഡിനേയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാനുള്ള അവസരം ഈ ഗോൾകീപ്പർക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് 2007ൽ ഹൊവാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയായിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡ്നോട് വിട പറഞ്ഞു.

ഏതായാലും ക്രിസ്റ്റ്യാനോയെ കുറിച്ച് ചില കാര്യങ്ങൾ ഹൊവാർഡ് പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ ഒരു ജോക്കറായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ ക്രിസ്റ്റ്യാനോയോളം ഹാർഡ് വർക്ക് ചെയ്യുന്ന ഒരു മനുഷ്യനെയും നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ലെന്നും ഹൊവാർഡ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പെർഫ്യൂമിന്റെയും അണ്ടർവെയറുകളുടെയും പരസ്യത്തിൽ കാണുന്നു. മക്ലാറൻസിന്റെയും ഫെരാരികളോടൊപ്പവും കാണുന്നു.ശരിയാണ്,ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു ജോക്കർ.അങ്ങനെ നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ അദ്ദേഹത്തെപ്പോലെ ഹാർഡ് വർക്ക് ചെയ്യുന്ന ഒരു മനുഷ്യനെയും നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല ” ഇതാണ് ടിം ഹൊവാർഡ് പറഞ്ഞിട്ടുള്ളത്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാർഡ് വർക്ക് ലോകപ്രശസ്തമാണ്. അതുകൊണ്ടുതന്നെയാണ് ഈ പ്രായത്തിലും റൊണാൾഡോ മാസ്മരിക പ്രകടനം നടത്തുന്നത്.തന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും വളരെയധികം ജാഗ്രത പുലർത്തുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും ഗോൾവേട്ട തുടരാൻ അദ്ദേഹത്തിന് സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *