ക്രിസ്റ്റ്യാനോ എല്ലാ മത്സരവും കളിക്കില്ലെന്ന് സോൾഷെയർ!
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ തിരിച്ചു വരവ് ഗംഭീരമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിരുന്നു. അരങ്ങേറ്റമത്സരത്തിൽ തന്നെ ഇരട്ട ഗോളുകളാണ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലുള്ള അഭിപ്രായങ്ങൾ യുണൈറ്റഡിന്റെ പരിശീലകനായ സോൾ ഷെയർ പങ്കു വെച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ പ്രായം 36 ആണെന്നും അത് കൊണ്ട് അദ്ദേഹത്തിന്റെ മിനുട്ടുകൾ തനിക്ക് മാനേജ് ചെയ്യേണ്ടി വരുമെന്നുമെന്നാണ് സോൾഷെയർ അറിയിച്ചിട്ടുള്ളത്.താരത്തെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കാൻ പദ്ധതിയില്ലെന്നും സോൾഷെയർ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
'I have to manage his minutes' – Solskjaer insists Ronaldo won't play every Man Utd game https://t.co/KPVLzAUf9o
— Murshid Ramankulam (@Mohamme71783726) September 13, 2021
“ക്രിസ്റ്റ്യാനോയുടെ കാര്യങ്ങൾ അദ്ദേഹം തന്നെ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹം പെട്ടന്ന് തന്നെ അഡാപ്റ്റാവുമെന്ന് എനിക്കറിയാമായിരുന്നു. എന്തെന്നാൽ നല്ലൊരു പ്രീ സീസണാണ് അദ്ദേഹത്തിന് ലഭിച്ചത്.എല്ലാവർക്കും കളിക്കാൻ അവസരം നൽകുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.കൂടാതെ ക്രിസ്റ്റ്യാനോക്കും 90 മിനുട്ടുകൾ നൽകേണ്ടതുണ്ട്.ഇനി ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെയാണ് ഞങ്ങൾക്ക് നേരിടാനുള്ളത്.എന്താണ് ചെയ്യുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം.അദ്ദേഹത്തിന് 36 വയസ്സാണ്. മാസോൺ ഗ്രീൻവുഡിന് 19 വയസ്സാണ്.എനിക്ക് ക്രിസ്റ്റ്യാനോയുടെ മിനുട്ടുകൾ മാനേജ് ചെയ്യേണ്ടി വരും.നല്ല രൂപത്തിൽ തന്നെ 36-കാരനായ ഒരു താരത്തിന്റെ മിനുട്ടുകൾ നിയന്ത്രിക്കേണ്ടി വരും ” ഇതാണ് സോൾഷെയർ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ യങ് ബോയ്സിനെയാണ് യുണൈറ്റഡ് നേരിടുക.മത്സരത്തിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയാൽ ഒരു റെക്കോർഡിനൊപ്പമെത്താൻ താരത്തിന് സാധിക്കും. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഐക്കർ കസിയസിന്റെ റെക്കോർഡിനൊപ്പമാണ് റൊണാൾഡോ ഇടം നേടുക.