ക്രിസ്റ്റ്യാനോ എഫെക്ട്, യുണൈറ്റഡ് ആദ്യ നാലിൽ ഇടം നേടുമെന്ന് മുൻ ഇംഗ്ലീഷ് താരം!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം മോശം ഫോമിലൂടെയാണ് അവരിപ്പോൾ കടന്നു പോവുന്നത്.പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ നാലു തോൽവികൾ അവർ ഏറ്റുവാങ്ങി.നിലവിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്.

ഏതായാലും പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങൾക്ക്‌ വേണ്ടി കടുത്ത പോരാട്ടം നടക്കുമെന്ന കാര്യത്തിൽ സംശയമില്ല.ചെൽസി, സിറ്റി, വെസ്റ്റ്ഹാം,ലിവർപൂൾ എന്നിവരാണ് ഇപ്പോൾ ആദ്യ നാലിൽ ഉള്ളത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എഫെക്ട് കാരണം യുണൈറ്റഡ് ആദ്യനാലിൽ ഇടം പിടിച്ചേക്കുമെന്നുള്ള പ്രവചനം നടത്തിയിരിക്കുകയാണിപ്പോൾ മുൻ ഇംഗ്ലീഷ് താരമായ വുഡ്ഗേറ്റ്. അദ്ദേഹത്തിന്റെ വാക്കുകൾ മെട്രോ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഈ സീസണിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ആര് ഫിനിഷ് ചെയ്യുമെന്നുള്ളത് പറയാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിന് അതിൽ ഇടമുണ്ടാവുമെന്ന് ഞാൻ കരുതുന്നു.കൂടാതെ ആഴ്സണൽ എന്നെ വളരെയധികം ഇമ്പ്രസ് ചെയ്തിട്ടുണ്ട്.സമ്മർദ്ദഘട്ടത്തിൽ ആർടെറ്റ ടീമിനെ കൈകാര്യം ചെയ്ത രീതി എനിക്കിഷ്ടമായി.അദ്ദേഹം ഒരു ടോപ് മാനേജറാവും.ഏതായാലും ആദ്യ നാലിൽ യുണൈറ്റഡ് ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്. എന്തെന്നാൽ ക്രിസ്റ്റ്യാനോ എഫെക്ട് അവരെ ആദ്യനാലിൽ കൊണ്ടെത്തിക്കും ” വുഡ്ഗേറ്റ് പറഞ്ഞു.

ഇനി പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ എതിരാളികൾ വാട്ട്ഫോർഡാണ്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 8:30-ന് വാട്ട്ഫോർഡിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *