ക്രിസ്റ്റ്യാനോ ഇനി യുണൈറ്റഡിന്റെ ക്യാപ്റ്റനാവുമോ? സാധ്യതകൾ ഇങ്ങനെ!

എറിക്ക് ടെൻ ഹാഗിന് കീഴിൽ പുതിയ ഒരു സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റനായ ഹാരി മഗ്വയ്ർക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് പലർക്കും അഭിപ്രായമുണ്ട്.

നിലവിൽ മഗ്വയ്ർ തന്നെയാണ് യുണൈറ്റഡിന്റെ ക്യാപ്റ്റൻ. പക്ഷേ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് ഇക്കാര്യത്തിൽ മാറ്റം വരുത്താനുള്ള അധികാരമുണ്ട്.മഗ്വയ്റെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ഡേവിഡ് ഡിഹിയ എന്നിവരൊക്കെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുന്നവരാണ്.

ഏതായാലും മഗ്വയ്റെ തൽസ്ഥാനത്ത് നിന്നും ടെൻ ഹാഗ് നീക്കം ചെയ്യുകയാണെങ്കിൽ ഈ മൂന്ന് പേരിൽ ഒരാൾക്കായിരിക്കും നറുക്ക് വീഴാൻ സാധ്യത. ഏതായാലും ഇതുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നു വെസ് ബ്രൗൺ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിങ്ങൾ ക്യാപ്റ്റൻസിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ എനിക്ക് മൂന്ന് താരങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കാൻ സാധിക്കുകയുള്ളൂ.ഹാരി മഗ്വയ്ർ,ഡേവിഡ് ഡിഹിയ,റൊണാൾഡോ എന്നിവരാണ് ആ താരങ്ങൾ. പക്ഷേ പരിശീലകനെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടാവില്ല. അദ്ദേഹം എല്ലാവരുമായും സംസാരിച്ചിട്ടുണ്ടാവും.എനിക്ക് തോന്നുന്നത് മഗ്വയ്ർ തന്നെ തുടരുമെന്നാണ്. എന്തെന്നാൽ എല്ലാവരും ഇപ്പോൾ തന്നെ കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത് തെറ്റാണെന്ന് തെളിയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്യാപ്റ്റൻ സ്ഥാനം നിലനിർത്താൻ വേണ്ടി അദ്ദേഹം പരിശീലകനുമായി സംസാരിച്ചിട്ടുണ്ടാവാം ” ഇതാണ് വെസ് ബ്രൗൺ പറഞ്ഞിട്ടുള്ളത്.

ഏതായാലും വരുന്ന സീസണിനെ പ്രതീക്ഷകളോട് കൂടിയാണ് യുണൈറ്റഡ് ആരാധകർ നോക്കി കാണുന്നത്. റൊണാൾഡോ ക്ലബ്ബിൽ തന്നെ തുടരുമെന്നാണ് എല്ലാവരും ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *