ക്രിസ്റ്റ്യാനോ ഇനി ഗോളടിച്ച് കൂട്ടും : ടെൻ ഹാഗ്
ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ഷെറിഫിനെ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ,ഡാലോട്ട്,റാഷ്ഫോർഡ് എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. ഈ സീസണിൽ റൊണാൾഡോ നേടുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്.
ഏതായാലും ഈ ഗോൾ നേടിയതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് റൊണാൾഡോയെ പ്രശംസിച്ചിട്ടുണ്ട്. റൊണാൾഡോയുടെ ഗോൾ മികച്ചതായിരുന്നുവെന്നും അദ്ദേഹം ഇനി ഒരുപാട് ഗോളുകൾ നേടുമെന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erik ten Hag: "Seeing Cristiano Ronaldo get his goal was great. He created a lot, the team created for him and we know he has the capability to finish". 🔴🇵🇹 #MUFC
— Fabrizio Romano (@FabrizioRomano) October 28, 2022
"Cristiano needed a goal and now I'm confident there will be more goals". pic.twitter.com/V9zVF115EV
” ഈ സ്‌ക്വാഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.അതുകൊണ്ടാണ് അദ്ദേഹം ഇന്നത്തെ മത്സരത്തിൽ സ്റ്റാർട്ട് ചെയ്തത്.ഞങ്ങൾക്ക് ഗോളുകൾ ആവശ്യമുണ്ടായിരുന്നു. റൊണാൾഡോ അദ്ദേഹത്തിന്റെ ഗോൾ നേടിക്കഴിഞ്ഞു.അത് മികച്ചതായിരുന്നു. അദ്ദേഹം സൃഷ്ടിച്ചെടുത്ത ഒരു ഗോളാണ് അത്.റൊണാൾഡോക്ക് ഒരു ഗോൾ ആവശ്യമുണ്ടായിരുന്നു,അത് അദ്ദേഹം നേടുകയും ചെയ്തു. ഇനി റൊണാൾഡോ ഒരുപാട് ഗോളുകൾ നേടും എന്നുള്ള കാര്യത്തിൽ എനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞത്.
അതേസമയം മത്സരത്തിൽ അർജന്റൈൻ യുവതാരമായ ഗർനാച്ചോ മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരശേഷം താരത്തെ പ്രശംസിക്കാനും എറിക്ക് ടെൻ ഹാഗ് സമയം കണ്ടെത്തിയിരുന്നു.