ക്രിസ്റ്റ്യാനോ ഇതൊന്നും ഉടനെ അവസാനിപ്പിക്കില്ല:ബ്രൗൺ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അടുത്ത ഫെബ്രുവരിയോട് കൂടി 40 വയസ്സ് പൂർത്തിയാകും.പക്ഷേ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.ഈ സീസണിൽ ആകെ 12 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.900 ഗോളുകൾ എന്ന നാഴികക്കല്ല് റൊണാൾഡോ പിന്നിട്ട് കഴിഞ്ഞു. ആയിരം ഗോളുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റൊണാൾഡോ മുന്നോട്ട് പോകുന്നത്.

മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള സഹതാരമാണ് വെസ് ബ്രൗൺ. ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും കളിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഉടനെയൊന്നും റൊണാൾഡോ ഫുട്ബോൾ കരിയർ അവസാനിപ്പിക്കില്ലെന്നും 1000 ഗോളുകൾ പൂർത്തിയാക്കാതെ റൊണാൾഡോ പിൻവാങ്ങില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്രൗണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സ്വന്തം ശരീരം നോക്കുന്ന കാര്യത്തിൽ റൊണാൾഡോ അവിശ്വസനീയമാണ്. ഈ പ്രായത്തിലും ബോഡി ഇങ്ങനെ നിലനിർത്തുക എന്നത് ഒരു നേട്ടം തന്നെയാണ്.തീർച്ചയായും റൊണാൾഡോ ഫുട്ബോൾ ആസ്വദിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹം ഇത് തുടരും.ഉടനെയൊന്നും റൊണാൾഡോ അവസാനിപ്പിക്കില്ല. 1000 ഗോളുകൾ നേടുന്നതിനെ കുറിച്ച് റൊണാൾഡോ നേരത്തെ സംസാരിച്ചിരുന്നു.അത് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ചരിത്രം കുറിക്കുക എന്നതാണ് അദ്ദേഹം ഉന്നയിടുന്നത്. തീർച്ചയായും അത് അദ്ദേഹം നേടിയെടുക്കും എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് ബ്രൗൺ പറഞ്ഞിട്ടുള്ളത്.

1000 ഗോളുകൾ പൂർത്തിയാക്കണമെങ്കിൽ റൊണാൾഡോ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.പോർച്ചുഗീസ് ദേശീയ ടീമിൽ അധികകാലം ഒന്നും റൊണാൾഡോ കാണില്ല. അടുത്ത വേൾഡ് കപ്പോടുകൂടി അദ്ദേഹം വിരമിക്കാനാണ് സാധ്യത. എന്നാൽ ക്ലബ്ബ് ഫുട്ബോളിൽ അദ്ദേഹം ഇനിയും തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *