ക്രിസ്റ്റ്യാനോയേക്കാൾ പണം,സലാക്ക് ഇത്തിഹാദിന്റെ വമ്പൻ ഓഫർ, പക്ഷേ ഒരു തടസ്സമുണ്ട്!
സൗദി അറേബ്യൻ ക്ലബ്ബുകൾ യൂറോപ്പിലെ സൂപ്പർ താരങ്ങളെ സ്വന്തമാക്കുന്നത് തുടരുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിച്ചപ്പോൾ പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ റൊണാൾഡോക്ക് പിന്നാലെ നിരവധി സൂപ്പർ താരങ്ങൾ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞു. ആകർഷകമായ സാലറിയാണ് ഈ താരങ്ങൾക്ക് എല്ലാവർക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർ താരമായ മുഹമ്മദ് സലായെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ ഉള്ളത്.കരിം ബെൻസിമയുടെ ക്ലബ്ബായ അൽ ഇത്തിഹാദാണ് അദ്ദേഹത്തിന് ഭീമൻ ഓഫർ നൽകിയിരിക്കുന്നത്.65 മില്യൺ പൗണ്ട് ആണ് സാലറിയായി കൊണ്ട് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ സാലറിക്ക് പുറമെ സ്പോൺസർഷിപ്പും ബോണസുമടക്കം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ സമ്പാദിക്കാമെന്ന വാഗ്ദാനവും സലാക്ക് അൽ ഇത്തിഹാദ് നൽകിയിട്ടുണ്ട്.
🚨 Al-Ittihad have a concrete interest in signing Mohamed Salah from Liverpool. Saudi Pro League club making a renewed attempt to recruit 31yo Egypt international forward. Unclear at this stage if a move will materialise @TheAthleticFC #LFC #AlIttihad #SPL https://t.co/1SVO8kgxo1
— David Ornstein (@David_Ornstein) August 24, 2023
ഇംഗ്ലീഷ് മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടത്തെ പ്രധാനപ്പെട്ട തടസ്സം ലിവർപൂൾ തന്നെയാണ്.ഈ സൂപ്പർ താരത്തെ കൈവിടാൻ ലിവർപൂൾ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തെ വിൽക്കാൻ ലിവർപൂളിന് ഇപ്പോൾ താൽപര്യമില്ല. കാരണം ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് സലാ.കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി 19 ഗോളുകളും 12 അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു.ഈ പ്രീമിയർ ലീഗിലും അദ്ദേഹം ഗോൾ വേട്ട ആരംഭിച്ചിട്ടുണ്ട്.
പക്ഷേ സൗദിയുടെ ഈ വമ്പൻ ഓഫർ സലായെ ആകർഷിപ്പിക്കുന്ന ഒന്ന് തന്നെയാണ്.അതുകൊണ്ടുതന്നെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ വിടാൻ സലാ ക്ലബ്ബിൽ സമ്മർദ്ദം ചെലുത്തിയേക്കും. ഈ ട്രാൻസ്ഫർ വിൻഡോ അടക്കുന്നത് വരെ സലായുമായി ബന്ധപ്പെട്ട റൂമറുകൾ തുടരുമെന്നാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ലിവർപൂൾ അദ്ദേഹത്തെ കൈവിടാൻ തയ്യാറല്ല. പക്ഷേ ഇനി ഈ പ്രീമിയർ ലീഗ് ക്ലബ്ബിന്റെ മനസ്സ് മാറുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.