ക്രിസ്റ്റ്യാനോയെ ഹാന്റിൽ ചെയ്യണം,യുണൈറ്റഡിനെ തിരികെ കൊണ്ടുവരാൻ ടെൻ ഹാഗ് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് ചുമതലയേറ്റ എറിക്ക് ടെൻ ഹാഗിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. യുണൈറ്റഡിനെ പുനർ നിർമ്മിക്കുക എന്നുള്ളത് തന്നെയാണ് അതിലെ ഏറ്റവും വലിയ വെല്ലുവിളി. അതിന് എറിക് ടെൻ ഹാഗിന് കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.

ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യത്തിൽ ഒരു വിശകലനം നടത്തിയിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മികവിലേക്ക് തിരികെ കൊണ്ടുവരാൻ ടെൻ ഹാഗ് ഏഴ് കാര്യങ്ങൾ ചെയ്യണമെന്നാണ് ഗോളിന്റെ നിർദ്ദേശം. നമുക്ക് ആ ഏഴു കാര്യങ്ങൾ ഒന്ന് പരിശോധിക്കണം.

1- ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഹാന്റിൽ ചെയ്യുക എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. വളരെ പ്രധാനപ്പെട്ട താരമാണ് റൊണാൾഡോ എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്. അതുകൊണ്ടുതന്നെ തന്റെ സിസ്റ്റത്തിന് അനുയോജ്യമാവുന്ന രൂപത്തിൽ റൊണാൾഡോയെ നിയോഗിക്കുക എന്നുള്ളതാണ് ടെൻ ഹാഗ് ചെയ്യേണ്ടത്.

2-സാഞ്ചോ,റാഷ്ഫോർഡ് എന്നിവരെ മികവിലേക്ക് ഉയർത്തിക്കൊണ്ടു വരിക എന്നുള്ളതാണ് രണ്ടാമത്തെ കാര്യം. ഈ രണ്ടു താരങ്ങളും വളരെ പ്രതിഭാധനരായ താരങ്ങളാണ്. ഇരുവരും ഫോം വീണ്ടെടുത്തു കഴിഞ്ഞാൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാകും.

3- യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി കൊടുക്കുക എന്നുള്ളതാണ് മൂന്നാമത്തെ കാര്യം. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആ യോഗ്യത ഇനി വരുന്ന സീസണിൽ എങ്കിലും യുണൈറ്റഡിന് തിരികെ പിടിക്കേണ്ടതുണ്ട്.

4- ഏതെങ്കിലുമൊരു കിരീടം നേടുക എന്നുള്ളതാണ് നാലാമത്തെ കാര്യം.2017-ലാണ് അവസാനമായി യുണൈറ്റഡ് കിരീടം നേടിയത്. ഈ കിരീട വരൾച്ചക്ക് അറുതി വരുത്താൻ കഴിഞ്ഞാൽ അത് ക്ലബ്ബിന് വലിയ ആത്മവിശ്വാസം നൽകും.

5-പെപ്,ക്ലോപ് എന്നിവരെ പരാജയപ്പെടുത്തുക എന്നുള്ളതാണ് അഞ്ചാമത്തെ കാര്യം. അടുത്ത സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടം യുണൈറ്റഡ് നേടുമെന്ന് ആരാധകർ വിശ്വസിക്കുന്നില്ല. മറിച്ച് അവരെ സന്തോഷിപ്പിക്കാൻ വേണ്ടി ഒരു മത്സരത്തിലെങ്കിലും പെപ്പിനേയും ക്ലോപിനേയും കീഴടക്കാൻ കഴിഞ്ഞാൽ അത് ക്ലബ്ബിന് വലിയ മുതൽക്കൂട്ടാവും.

6- ആരാധകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നുള്ളതാണ് ആറാമത്തെ കാര്യം. അതിനു വേണ്ടത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നുള്ളത് തന്നെയാണ്.

7- ഒരു കൃത്യമായ, ആകർഷകമായ ശൈലി ഉണ്ടാവുക എന്നുള്ളതാണ് ഏഴാമത്തെ കാര്യം. അങ്ങനെയാണെങ്കിൽ മാത്രമേ സ്ഥിരത കൈവരിക്കാൻ സാധിക്കുകയുള്ളൂ.

ഈ ഏഴു കാര്യങ്ങൾ നടപ്പിലാക്കി കഴിഞ്ഞാൽ എറിക്ക് ടെൻ ഹാഗിന് യുണൈറ്റഡിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇവർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *