ക്രിസ്റ്റ്യാനോയെ സ്ഥിരം ക്യാപ്റ്റനാക്കാനാവില്ല : തുറന്ന് പറഞ്ഞ് റാൾഫ്!
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് നടക്കുന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയാണ് യുണൈറ്റഡിന്റെ എതിരാളികൾ.ആസ്റ്റൺ വില്ലയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.കഴിഞ്ഞ. എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിരുന്നില്ല. എന്നാൽ ഇന്ന് താരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വേൾവ്സിനോട് എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിൽ ക്രിസ്റ്റ്യാനോയായിരുന്നു യുണൈറ്റഡിന്റെ ക്യാപ്റ്റൻ. എന്നാൽ ക്രിസ്റ്റ്യാനോ യുണൈറ്റഡിന്റെ സ്ഥിരം ക്യാപ്റ്റനാവില്ലെന്നും ഹാരി മഗ്വയ്ർ തന്നെയായിരിക്കും യുണൈറ്റഡ് ക്യാപ്റ്റൻ എന്നുള്ള കാര്യം പരിശീലകനായ റാൾഫ് തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റാൾഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 15, 2022
“ഹാരി മഗ്വയ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള യാതൊരു വിധ കാരണങ്ങളും ഞാനിപ്പോൾ കാണുന്നില്ല.ഇതുവരെ ഹാരി തന്നെയായിരുന്നു ക്യാപ്റ്റൻ. ഇനി അദ്ദേഹം കളിക്കുന്ന കാലത്തോളം അദ്ദേഹം തന്നെയായിരിക്കും ക്യാപ്റ്റൻ.ഇനി ഹാരി മഗ്വയ്ർക്ക് കളിക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റാരെയെങ്കിലും ക്യാപ്റ്റനാക്കും.ആരൊക്കെ കളിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇത് ഓരോ മത്സരത്തിലും മാറിയേക്കും ” റാൾഫ് പറഞ്ഞു.
ഇന്നത്തെ മത്സരത്തിൽ ഹാരി മഗ്വയർ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ജേഡൻ സാഞ്ചോ, ഫിൽ ജോനെസ് എന്നിവരെയും ഇന്ന് ലഭ്യമായെക്കും.