ക്രിസ്റ്റ്യാനോയെ വിൽക്കുമോ? ടെൻ ഹാഗ് തന്നെ തുറന്ന് പറയുന്നു!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെ കുറിച്ചാണ് ഫുട്ബോൾ ലോകം ഇപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യമുണ്ട്.അതിനുള്ള അനുമതി താരം തേടുകയും ചെയ്തിരുന്നു.എന്നാൽ യുണൈറ്റഡിന് താരത്തെ വിൽക്കാൻ താല്പര്യമില്ല.
ഇപ്പോഴത് കൂടുതൽ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് റൊണാൾഡോ വില്പനക്കുള്ളതല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ടെൻ ഹാഗിന്റെ വാക്കുകളെ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Erik Ten Hag: "Cristiano Ronaldo is NOT for sale, he is in our plans – he's not with us due to personal issues. We are planning with Cristiano Ronaldo for this season, that's it". 🚨🔴 #MUFC
— Fabrizio Romano (@FabrizioRomano) July 11, 2022
"How to make Cristiano happy? I don't know – I'm looking forward to work with him". pic.twitter.com/8bSRpQbXkI
“ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാനുള്ളതല്ല. അദ്ദേഹം ഞങ്ങളുടെ പദ്ധതികളുണ്ട്. വ്യക്തിപരമായ ചില പ്രശ്നങ്ങൾ ഉള്ളതിനാലാണ് അദ്ദേഹം ഞങ്ങളോടൊപ്പം ഇല്ലാത്തത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുമുള്ള ഒരു ടീമാണ് അടുത്ത സീസണിലെക്കുള്ള ഞങ്ങളുടെ പദ്ധതി.റൊണാൾഡോയെ എങ്ങനെ ഹാപ്പിയാക്കാം എന്നുള്ളത് എനിക്കറിയില്ല. പക്ഷേ അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തും ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
ഇതോടുകൂടി ടെൻ ഹാഗും യുണൈറ്റഡും താരത്തെ നില നിർത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നുള്ളത് വ്യക്തമായിട്ടുണ്ട്.ഇനി റൊണാൾഡോ ഏത് രൂപത്തിലുള്ള ഒരു തീരുമാനമായേക്കും എടുക്കുക എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ടത്.