ക്രിസ്റ്റ്യാനോയെ പിന്തള്ളി,പ്രീമിയർ ലീഗിലെ മികച്ച താരം സലാ തന്നെ!

ഈ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.ഒരു പോയിന്റിനായിരുന്നു അവർ ലിവർപൂളിനെ മറികടന്നത്. അതേസമയം പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം സൂപ്പർ താരങ്ങളായ മുഹമ്മദ് സലായും സണ്ണും പങ്കിടുകയായിരുന്നു.

ഇപ്പോഴിതാ PFA പ്രീമിയർ ലീഗിലെ ബെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് സലാ തന്നെയാണ്. കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ,നിലവിലെ ചാമ്പ്യനായ കെവിൻ ഡി ബ്രൂയിന,വിർജിൽ വാൻ ഡൈക്ക്,സാഡിയോ മാനെ,ഹാരി കെയ്ൻ എന്നിവരെ പിന്തള്ളി കൊണ്ടാണ് സലാ ഈയൊരു നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

അതേസമയം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഫിൽ ഫോഡൻ കരസ്ഥമാക്കിയിട്ടുണ്ട്.കോണോർ ഗല്ലഗർ,റീസ് ജെയിംസ്,ജേക്കബ് റാംസി,ബുകയോ സാക്ക,എമിലി സ്മിത്ത് റോ എന്നിവരെ പിന്തള്ളി കൊണ്ടാണ് ഇപ്പോൾ ഫോഡൻ ഈയൊരു പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു പ്രീമിയർലീഗിൽ സലാ പുറത്തെടുത്തത്.അത്കൊണ്ട് തന്നെ അർഹിച്ച പുരസ്കാരമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *