ക്രിസ്റ്റ്യാനോയെ തിരികെ യുണൈറ്റഡിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിൽ മെൻഡസ്!
നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ പൂർണ്ണസംതൃപ്തനല്ല എന്ന് വ്യക്തമാണ്. ക്ലബ്ബിന്റെ മോശം പ്രകടനത്തിൽ താരം തീർത്തും നിരാശനാണ്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ യുവന്റസിന് ഇത്തവണ സിരി എ കിരീടവും നഷ്ടപ്പെട്ടേക്കും. അത്കൊണ്ട് തന്നെ താരം യുവന്റസ് വിടാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ്. റയലിലേക്ക് മടങ്ങാനുള്ള ആഗ്രഹം താരത്തിന് ഉണ്ടായിരുന്നുവെങ്കിലും അത് സാധ്യമല്ലെന്ന് റയൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ താരത്തെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് താരത്തിന്റെ ഏജന്റ് ആയ മെൻഡസ്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ട് മാർക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതിനുള്ള തയ്യാറെടുപ്പുകൾ മെൻഡസ് നടത്തി തുടങ്ങിയതായി ഇവർ ചൂണ്ടികാണിക്കുന്നുണ്ട്.
Mendes is working on taking @Cristiano back to #MUFC 🛫https://t.co/segkIrnrKa pic.twitter.com/ldCA80VgME
— MARCA in English (@MARCAinENGLISH) April 23, 2021
താരത്തെ തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങൾക്ക് യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ പച്ചക്കൊടി കാണിച്ചതായി ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.പക്ഷെ പ്രധാനമായും രണ്ട് കടമ്പകൾ ആണ് ഇവിടെ തരണം ചെയ്യേണ്ടത്. ഒന്നാമത് താരത്തിന്റെ സാലറിയാണ്. ഇത് യുണൈറ്റഡിന് താങ്ങാനാവുമോ എന്ന് സംശയകരമാണ്. രണ്ടാമതായി യുവന്റസ് താരത്തെ കൈവിടുമോ എന്നതാണ്. ഒരു വർഷം കൂടി താരത്തിന് കരാറുണ്ട്. ഇനി താരത്തെ വിടാൻ യുവന്റസ് സമ്മതിച്ചാൽ തന്നെ നല്ലൊരു തുക അവർ ആവിശ്യപ്പെടാൻ സാധ്യതയുണ്ട്. ഏതായാലും ഏജന്റ് ആയ മെൻഡസ് എല്ലാ സാധ്യതകളെ കുറിച്ചുമുള്ള അന്വേഷണത്തിലാണ്.
La Gazzetta dello Sport reported #CristianoRonaldo is tempted to return to #ManchesterUnited, but what are the financial implications of a possible deal? https://t.co/WG85Hn4sAX #Juve #MUFC #SerieA #Calcio #Transfers #Juve #Juventus pic.twitter.com/d2HpEcNPfx
— footballitalia (@footballitalia) April 23, 2021