ക്രിസ്റ്റ്യാനോയെ കുറിച്ച് ഏജന്റുമായി സംസാരിച്ചോ? മറുപടിയുമായി ബാഴ്സ പ്രസിഡന്റ് ജോയൻ ലാപോർട്ട!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ്. നിരവധി ക്ലബ്ബുകളെ അദ്ദേഹവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകളുണ്ട്. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെയും ബന്ധപ്പെടുത്തിക്കൊണ്ട് റൂമറുകൾ ഉണ്ടായിരുന്നു.
അതായത് ഈയിടെ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ടയും റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസും തമ്മിൽ ഒരു കൂടിക്കാഴ്ച നടന്നിരുന്നു. ഈ ചർച്ചയിൽ ഇരുവരും റൊണാൾഡോയെ പറ്റി സംസാരിച്ചു കഴിഞ്ഞു എന്നായിരുന്നു റൂമറുകൾ.
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ലാപോർട്ടയോട് മാധ്യമപ്രവർത്തകർ ചോദിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ലാപോർട്ട യഥാർത്ഥത്തിൽ അതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തിട്ടുള്ളത്. ബാഴ്സ പ്രസിഡന്റിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 7, 2022
” ഞങ്ങൾ ഡിന്നറിൽ പരസ്പരം ചർച്ച ചെയ്ത താരങ്ങളെ കുറിച്ച് ഞാനിപ്പോൾ സംസാരിക്കാൻ പോകുന്നില്ല. അദ്ദേഹവുമായുള്ള ചർച്ചകൾ എപ്പോഴും ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു കാര്യമാണ്. ട്രാൻസ്ഫർ മാർക്കറ്റിലുള്ള ചില നിശ്ചിത താരങ്ങളെ കണ്ടെത്താൻ വേണ്ടിയാണ് അദ്ദേഹത്തോട് സംസാരിച്ചത് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
അതേസമയം റൊണാൾഡോയെ പറ്റി സംസാരിച്ചു എന്നുള്ള റൂമറുകളെ നേരത്തെ തന്നെ മുണ്ടോ ഡിപ്പോർട്ടിവോയും സ്പോർട്ടുമൊക്കെ തള്ളിക്കളഞ്ഞിരുന്നു. മറിച്ച് ബെർണാഡോ സിൽവയെ കുറിച്ചാണ് പ്രധാനമായും ഇവർ ചർച്ച ചെയ്തത് എന്നാണ് കറ്റാലൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.