ക്രിസ്റ്റ്യാനോയെ ഒഴിവാക്കണം : റാൾഫിന് മുൻ ഇംഗ്ലീഷ് താരത്തിന്റെ ഉപദേശം!

കഴിഞ്ഞ ബേൺലിക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിനായി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ ഈ സീസണിൽ 14 ഗോളുകൾ പൂർത്തിയാക്കാൻ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞിരുന്നു.പക്ഷേ യുണൈറ്റഡിന് ഇപ്പോഴും മികച്ച ഫോമിലേക്ക് മാറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അത്കൊണ്ട് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത്. പുതുതായി മുൻ ഇംഗ്ലീഷ് താരമായ പോൾ മേഴ്‌സൺ ക്രിസ്റ്റ്യാനോയെ വിമർശിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ റാൾഫ് ടീമിൽ നിന്നും ഒഴിവാക്കണമെന്നും പകരം കവാനിയെ കളിപ്പിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ നിർദേശം. കഴിഞ്ഞ ദിവസം സ്പോർട്സ് കീഡയോട് സംസാരിക്കുകയായി മേഴ്‌സൺ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എന്താണ് ലഭിക്കാൻ പോവുന്നതെന്ന് നിങ്ങൾക്കറിയില്ല.നോർവിച്ച് സിറ്റിക്കെതിരെ ഭാഗ്യം കൊണ്ടാണ് യുണൈറ്റഡ് വിജയിച്ചത്.ന്യൂകാസിൽ യുണൈറ്റഡിനെ പോലും പരാജയപ്പെടുത്താൻ യുണൈറ്റഡിന് കഴിഞ്ഞില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.എങ്ങനെയെങ്കിലും ആദ്യ നാലിൽ ഇടം നേടാൻ കഴിഞ്ഞാൽ അത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാര്യമായിരിക്കും.ടീമിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കണമെന്നാണ് ഞാൻ ശക്തമായി വിശ്വസിക്കുന്നത്.അത് സംഭവിച്ചേക്കില്ല. പക്ഷേ ക്രിസ്റ്റ്യാനോയുടെ സ്ഥാനത്ത് എഡിൻസൺ കവാനി വരണം.ചില കാര്യങ്ങൾ യുണൈറ്റഡിൽ ശരിയല്ല,എന്തൊക്കെയോ കാര്യങ്ങൾ പിറകിൽ സംഭവിക്കുന്നുണ്ട്.അതവർക്ക് നല്ലതല്ല ” പോൾ മേഴ്‌സൺ പറഞ്ഞു.

നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്. ഇനി വോൾവ്‌സിനെയാണ് യുണൈറ്റഡ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *