ക്രിസ്റ്റ്യാനോയുൾപ്പടെയുള്ള താരങ്ങളുടെ വരവ്,കുതിച്ചുയർന്ന് യുണൈറ്റഡിന്റെ വെയ്ജ് ബിൽ!

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. കൂടാതെ ജേഡൻ സാഞ്ചോ, റാഫേൽ വരാനെ എന്നിവരെയും യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.

എന്നാൽ ഈ സൂപ്പർ താരങ്ങളുടെ വരവോടെ വെയ്ജ് ബിൽ കുതിച്ചുയർന്നത് നിലവിൽ യുണൈറ്റഡിന് ഒരല്പം ആശങ്ക പകരുന്നുണ്ട്.ഒരു ആഴ്ച്ചയിൽ 1.6 മില്യൺ യൂറോയുടെ വർധനവാണ് സാലറിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതായത് 25 ശതമാനം വർധിച്ചു കഴിഞ്ഞു.

ക്രിസ്റ്റ്യാനോക്ക്‌ തന്നെയാണ് ഏറ്റവും കൂടുതൽ സാലറി യുണൈറ്റഡ് നൽകുന്നത്. ആഴ്ച്ചയിൽ 6,55000 യൂറോയാണ് റൊണാൾഡോ കൈപ്പറ്റുന്നത്. വർഷത്തിൽ 35 മില്യൺ യൂറോയോളം വരുമിത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം ക്രിസ്റ്റ്യാനോയാണ്.

കൂടാതെ ഡാനിയൽ ജെയിംസിനെ ലീഡ്‌സിന് നൽകിയതോടെ 20 മില്യൺ യുണൈറ്റഡിന് ലഭിച്ചിരുന്നു.കൂടാതെ ആരാധകർ തിരിച്ചെത്തിയത് വരുമാനത്തിൽ 16 ശതമാനം വർധനവുണ്ടാക്കിയത് യുണൈറ്റഡിന് ആശ്വാസകരമാണ്.

ചുരുക്കത്തിൽ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെ സ്വന്തമാക്കാൻ യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല. അതേസമയം പരിശീലകന്റെ കാര്യത്തിൽ സംശയമുണ്ട്. ഈ നില തുടർന്ന് പോയാൽ സോൾഷെയർക്ക്‌ സ്ഥാനം നഷ്ടമാവും. പകരം പുതിയ പരിശീലകനെ യുണൈറ്റഡ് തേടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *