ക്രിസ്റ്റ്യാനോയുമായി സാമ്യത,യുണൈറ്റഡിലേക്കെത്തണം : ടോട്ടൻഹാം സൂപ്പർ താരത്തെ കുറിച്ച് മുൻ യുണൈറ്റഡ് താരം പറയുന്നു!

ഈ സീസണിൽ മികച്ച രൂപത്തിലാണ് ടോട്ടൻഹാമിന്റെ സൂപ്പർതാരമായ ഹൂങ്‌ മിൻ സൺ കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ആസ്റ്റൻ വില്ലക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഒരു ഹാട്രിക് കരസ്ഥമാക്കിയിരുന്നു.ഈ സീസണിൽ 38 മത്സരങ്ങൾ കളിച്ച താരം 18 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ മിഡ്‌ഫീൽഡറായ കീറൻ റിച്ചാർഡ്സൺ രംഗത്ത് വന്നിട്ടുണ്ട്.അതായത് സൺ തന്നെ ക്രിസ്റ്റ്യാനോയെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത് താൻ ഇഷ്ടപ്പെടുന്നു എന്നുമാണ് റിച്ചാർഡ്സൺ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ സണ്ണിനെ വളരെയധികം ഇഷ്ടപ്പെടുന്നു. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ലേക്ക് എത്താൻ ഞാൻ ഇഷ്ടപ്പെടുന്നു. ടോട്ടൻഹാമിന് വലിയൊരു മുതൽക്കൂട്ടാണ് സൺ. ഗോളടിക്കാൻ അദ്ദേഹം വളരെ മിടുക്കനാണ്. പഴയ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് സൺ എന്നെ ഓർമ്മിപ്പിക്കുന്നത്.അദ്ദേഹം ഗോൾ ലക്ഷ്യം വെച്ച് നീങ്ങുകയാണങ്കിൽ അത് ഗോളാണ് എന്നുള്ളത് നിങ്ങൾക്ക് ഉറപ്പിക്കാൻ കഴിയും.അദ്ദേഹത്തിന്റെ വേഗത വളരെയധികം അത്ഭുതപ്പെടുത്തുന്നതാണ് ” ഇതാണ് റിച്ചാർഡ്സൺ പറഞ്ഞത്.

ടോട്ടൻഹാമിന്റെ അടുത്ത മത്സരം ബ്രയിറ്റണെതിരെയാണ്. അതേസമയം നോർവിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *