ക്രിസ്റ്റ്യാനോയുമായി താരതമ്യം ചെയ്യരുത് ; തുറന്ന് പറഞ്ഞ് ലുക്കാക്കു!
കഴിഞ്ഞ സിരി എ സീസണിലെ രണ്ട് പ്രധാനപ്പെട്ട ഗോൾവേട്ടക്കാരായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊമേലു ലുക്കാക്കുവും.ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇരുവരും പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. അതേസമയം പോർച്ചുഗല്ലിന് വേണ്ടി ക്രിസ്റ്റ്യാനോയും ബെൽജിയത്തിന് വേണ്ടി ലുക്കാക്കുവും തകർപ്പൻ ഫോമിലാണ് നിലവിൽ കളിക്കുന്നത്.ദേശീയ ജേഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാവാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.111 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. അതേസമയം ലുക്കാക്കുവാവട്ടെ 67 ഗോളുകൾ നേടിക്കഴിഞ്ഞു.28-കാരനായ ലുക്കാക്കു റൊണാൾഡോയുടെ റെക്കോർഡ് തകർത്തേക്കുമെന്ന് പലരും പ്രവചിക്കുന്നുണ്ട്. അതേസമയം തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യം ചെയ്യരുതെന്ന് അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ലുക്കാക്കു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'Don't ever compare me' – Romelu Lukaku slams comparison with Man United star Cristiano Ronaldo #mufc https://t.co/2lufnorw7x
— Man United News (@ManUtdMEN) September 5, 2021
” ഒരിക്കലും എന്നെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തമ്മിൽ താരതമ്യം ചെയ്യരുത്.എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നുള്ളത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ്.അദ്ദേഹം ഒന്നാമത്തെ താരമാണോ അതോ മൂന്നാമത്തെ താരമാണോ എന്ന് ഞാൻ വിലയിരുത്തുന്നില്ല. പക്ഷേ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ അദ്ദേഹത്തിന് ഇടമുണ്ട്.അദ്ദേഹം കരസ്ഥമാക്കിയ നേട്ടങ്ങൾ ഈ ജെനറേഷനിലുള്ള താരങ്ങൾക്ക് അത്ഭുതം ഉളവാക്കുന്ന കാര്യമാണ്.ഇറ്റലിയിൽ കളിക്കാൻ സാധിച്ചതിലും ഇപ്പോൾ പ്രീമിയർ ലീഗിലേക്ക് അദ്ദേഹത്തോടൊപ്പം തിരിച്ചെത്താൻ സാധിച്ചതും ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഇംഗ്ലീഷ് ഫുട്ബോളിന് ഗുണം ചെയ്യും.മറ്റുള്ള താരതമ്യങ്ങളൊക്കെ യൂസ്‌ലെസ്സാണ് ” ലുക്കാക്കു പറഞ്ഞു.