ക്രിസ്റ്റ്യാനോയുടെ ഹാട്രിക്ക്,കടപുഴകി വീണത് നിരവധി റെക്കോർഡുകൾ!
ഇന്നലെ പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്മരിക പ്രകടനമാണ് യുണൈറ്റഡിന് ആവേശ വിജയം സമ്മാനിച്ചത്.ഓൾഡ് ട്രാഫോഡിലെ കാണികൾക്ക് മുന്നിൽ ക്രിസ്റ്റ്യാനോ ഒരു തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കുകയായിരുന്നു.
ഏതായാലും ഈ ഹാട്രിക്കോടു കൂടി നിരവധി റെക്കോർഡുകൾ താരം മാറ്റി എഴുതിയിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.
തന്റെ കരിയറിലെ 59ആം ഹാട്രിക്കാണ് ഇന്നലെ ക്രിസ്റ്റ്യാനോ പൂർത്തിയാക്കിയത്. ഒരു ഹാട്രിക്ക് കൂടി നേടിയാൽ 60 ഹാട്രിക്കുകൾ നേടുന്ന താരമായി മാറാൻ ക്രിസ്റ്റ്യാനോക്ക് സാധിക്കും.
കരിയറിൽ 807 ഗോളുകൾ തികക്കാൻ ഇതോടെ താരത്തിന് സാധിച്ചിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോമ്പിറ്റീറ്റീവ് ഗോളുകൾ നേടിയത് ജോസഫ് ബീക്കണായിരുന്നു. ആ റെക്കോർഡും താരം സ്വന്തം പേരിലേക്ക് മാറ്റി എഴുതിയിട്ടുണ്ട്.
49 – Cristiano Ronaldo (37y & 35d) has scored the 49th hat-trick of his club career, while he becomes the second oldest player in Premier League history to net a treble after Teddy Sheringham in August 2003 (37y & 146d). Speechless. pic.twitter.com/FUwWb6Axet
— OptaJoe (@OptaJoe) March 12, 2022
കഴിഞ്ഞ 13 വർഷവും ക്ലബ്ബ് ലെവലിൽ ഹാട്രിക്കുകൾ നേടാൻ ഇതോടെ റൊണാൾഡോക്ക് സാധിച്ചു. ഇത് താരത്തിന്റെ പ്രീമിയർലീഗിലെ രണ്ടാം ഹാട്രിക്കാണ്.2008 ജനുവരിയിൽ ന്യൂകാസിലിനെതിരെയാണ് റൊണാൾഡോ പ്രീമിയർ ലീഗിൽ ആദ്യ ഹാട്രിക്ക് നേടുന്നത്. അതിനുശേഷം 14 വർഷവും 59 ദിവസവും പിന്നിട്ട കഴിഞ്ഞതിനുശേഷമാണ് ഇപ്പോൾ റൊണാൾഡോ പ്രീമിയർലീഗിൽ വീണ്ടും ഹാട്രിക് നേടിയിരിക്കുന്നത്.അതായത് ഏറ്റവും ദീർഘമേറിയ ഇടവേളക്ക് ശേഷമാണ് ഒരു താരം പ്രീമിയർലീഗിൽ വീണ്ടും ഹാട്രിക് നേടുന്നത്.
ഇന്നലെ ഹാട്രിക് നേടുമ്പോൾ താരത്തിന്റെ പ്രായം എന്നുള്ളത് 37 ഈ വർഷവും 35 ദിവസവുമാണ്. അതായത് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ് ക്രിസ്റ്റ്യാനോ.ഒന്നാമത് ടെഡി ഷെറിങ്ഹാമാണ്. ഹാട്രിക് നേടുമ്പോൾ 37 വർഷവും146 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കൂടാതെ പ്രീമിയർലീഗിൽ ഒരു മത്സരത്തിൽ ഒരു ഗോളിന് മുകളിൽ നേടുന്ന 37 വയസ്സ് പിന്നിട്ട മൂന്നാമത്തെ താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇങ്ങനെ അനവധി കണക്കുകൾ മാറ്റി എഴുതാൻ താരത്തിന്റെ ഈ ഒരു ഹാട്രിക്കിന് സാധിച്ചു.