ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷൻ അനുകരിച്ചത് പരിഹാസരൂപേണയോ? മറുപടിയുമാണ് ടൗൺസെ ന്റ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് എവെർട്ടണോട് സമനില വഴങ്ങിയിരുന്നു. എവെർട്ടണിന്റെ സമനില ഗോൾ നേടിയ ആൻഡ്രോസ് ടൌൺസെന്റ് ഗോൾ നേടിയതിന് ശേഷം നടത്തിയ സെലിബ്രേഷൻ വലിയ രൂപത്തിൽ ചർച്ചാ വിഷയമായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ കളത്തിൽ ഉണ്ടായിരിക്കെ അദ്ദേഹത്തിന്റെ സെലിബ്രേഷൻ ടൌൺസെന്റ് അനുകരിക്കുകയായിരുന്നു. എന്നാൽ ഇത് പരിഹാസരൂപേണയായിരുന്നുവോ എന്നുള്ള ചോദ്യം ഫുട്ബോൾ ലോകത്ത് ഉയർന്നിരുന്നു. ഇതിനുള്ള മറുപടി ഇപ്പോൾ ടൌൺസെന്റ് നൽകിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന തന്റെ ആരാധനാപാത്രത്തോടുള്ള ബഹുമാനം കൊണ്ടാണ് താൻ ആ സെലിബ്രേഷൻ നടത്തിയത് എന്നാണ് താരം പറഞ്ഞത്. മത്സരശേഷം ബിട്ടി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ടൗൺസന്റ്.
🗣 "I spent many hours on the training pitch and in the video room trying to analyse his free kicks and his stepovers and the way he dedicated himself to football."
— Goal News (@GoalNews) October 2, 2021
It's safe to say Townsend is a fan 😅
” അത് കേവലമൊരു അനുകരണം മാത്രമായിരുന്നില്ല.എന്റെ കരിയറിൽ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയോടുള്ള ബഹുമാനസൂചകമാണത്.ഞാൻ പരിശീലനമൈതാനത്തും വീഡിയോ റൂമിലും ഒരുപാട് സമയം ചിലവഴിക്കാറുണ്ട്.ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്കുകളും സ്റ്റെപ്പോവറുകളും മനസ്സിലാക്കാനും ശ്രമിക്കാനും വേണ്ടിയാണ് ഞാൻ ഈ സമയം ഉപയോഗപ്പെടുത്താറുള്ളത്.സ്വയം ഫുട്ബോളിന് ഡെഡിക്കേറ്റ് ചെയ്ത ഒരു വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.അത്കൊണ്ട് തന്നെ അതൊരിക്കലും അനുകരണം മാത്രമായിരുന്നില്ല.എന്റെ ആരാധനാപാത്രത്തോട് ഞാൻ ബഹുമാനം പ്രകടിപ്പിച്ചതാണ്.ഒരുപക്ഷെ ഞാൻ ആ സെലിബ്രേഷൻ ചെയ്യാൻ പാടില്ലായിരുന്നു. എന്തെന്നാൽ എനിക്ക് അദ്ദേഹത്തെ പോലെ പെർഫെക്ട് ആയി സെലിബ്രേഷൻ നടപ്പിലാക്കാൻ കഴിഞ്ഞില്ല ” ടൌൺസെന്റ് പറഞ്ഞു.
ഇതിന് പുറമേ മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സിയും ടൌൺസെന്റ് സ്വന്തമാക്കിയിട്ടുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കു വെച്ചതോടെ ടൌൺസെന്റ് ഒരു കടുത്ത ക്രിസ്റ്റ്യാനോ ആരാധകനാണ് എന്ന് വ്യക്തമായത്.