ക്രിസ്റ്റ്യാനോയുടെ വിമർശകർക്കെതിരെ ആഞ്ഞടിച്ച് റിയോ ഫെർഡിനാന്റ്!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന് ഈയിടെ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് ക്രിസ്റ്റ്യാനോ പ്രെസ്സ് ചെയ്യുന്നില്ല എന്നതാണ് വിമർശനം.റാൾഫ് കൂടി വന്നതോടെ ഈ വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമർശകർക്ക് മറുപടിയുമായി കൊണ്ട് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റിയോ ഫെർഡിനാന്റ് രംഗത്ത് വന്നിട്ടുണ്ട്. എന്തിനാണ് ക്രിസ്റ്റ്യാനോയുടെ പ്രസിങ്ങിനെ ആളുകൾ വിമർശിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നാണ് റിയോ പറഞ്ഞത്. കഴിഞ്ഞ ദിവസം ലൈവ് എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ആളുകൾ പറയുന്നത് ക്രിസ്റ്റ്യാനോ പ്രസ് ചെയ്യുന്നില്ല എന്നാണ്. അതെന്ത് കൊണ്ടാണ് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല. കാരണം ഞാൻ ക്രിസ്റ്റ്യാനോയുടെ ഓരോ പ്രകടനത്തിന്റെയും കണക്കുകൾ എടുത്തു പരിശോധിച്ചു.അതിൽ പലതിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളിൽ അദ്ദേഹം മുകളിലാണ്.ഇന്റൻസിറ്റിയുടെ കാര്യത്തിലാണെങ്കിലും വേഗതയുടെ കാര്യത്തിലാണെങ്കിലുമൊക്കെ അദ്ദേഹം മുകളിലാണ്. എന്നിട്ടാണ് ഈ പ്രായത്തിലും നമ്മൾ അദ്ദേഹത്തെ വിലയിരുത്തുന്നത്. സാധാരണ രൂപത്തിൽ 36,37 വയസ്സായ താരങ്ങളെ വിലയിരുത്തുന്നത് പോലെയല്ല ക്രിസ്റ്റ്യാനോ വിലയിരുത്തപ്പെടുന്നത്.അവൻ തികച്ചും വ്യത്യസ്തനാണ്. ക്രിസ്റ്റ്യാനോയെ പോലെയൊരു മാതൃകയെ നമ്മൾ ഇതുവരെ കണ്ടിട്ടില്ല.അത്രയധികം സ്വയം പരിപാലിക്കുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ ” റിയോ പറഞ്ഞു.

കഴിഞ്ഞ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിന് ശേഷം റാൾഫ് ക്രിസ്റ്റ്യാനോയുടെ പ്രസിങ്ങിനെ അഭിനന്ദിച്ചിരുന്നു. ബോൾ ഇല്ലാത്തപ്പോൾ ക്രിസ്റ്റ്യാനോ നടത്തിയ പ്രകടനം മികച്ചതായിരുന്നു എന്നാണ് റാൾഫ് അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *