ക്രിസ്റ്റ്യാനോയുടെ വരവാണോ തന്റെ മോശം ഫോമിന് കാരണം? തെളിവ് സഹിതം വ്യക്തമാക്കി ബ്രൂണോ ഫെർണാണ്ടസ്!

2020ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് തുടക്കത്തിൽ തന്നെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. കൂടുതൽ ഗോളുകൾ നേടുന്ന ബ്രൂണോ ഫെർണാണ്ടസിനെയായിരുന്നു കാണാൻ സാധിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ബ്രൂണോക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. സൂപ്പർ താരം റൊണാൾഡോയുടെ സാന്നിധ്യമാണ് ബ്രൂണോക്ക് തിരിച്ചടിയായത് എന്നുള്ളത് വിമർശകർ ഉന്നയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആ വിമർശനങ്ങളോട് ഇപ്പോൾ ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചിട്ടുണ്ട്. അതായത് റൊണാൾഡോ കാരണമല്ല തനിക്ക് ഫോമിലേക്ക് ഉയരാൻ കഴിയാത്തത് എന്നാണ് ബ്രൂണോ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ റൊണാൾഡോ പുറത്തിരുന്നിട്ട് പോലും തനിക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും ഇതിനുള്ള തെളിവായി കൊണ്ട് ബ്രൂണോ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അത്ലറ്റിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ പ്രകടനത്തിൽ റൊണാൾഡോ ഒരുതരത്തിലും നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കിയിട്ടില്ല.കഴിഞ്ഞ സീസണിലെ എന്റെ ഒട്ടുമിക്ക അസിസ്റ്റുകളും ഞാൻ റൊണാൾഡോക്ക് നൽകിയതായിരുന്നു. അതുകൊണ്ടുതന്നെ റൊണാൾഡോയാണ് പ്രശ്നം എന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ സീസൺ എന്നെ സംബന്ധിച്ചിടത്തോളം മോശം സീസൺ തന്നെയായിരുന്നു. അത് റൊണാൾഡോയുമായി ബന്ധപ്പെട്ടതാണെന്ന് ഞാൻ കരുതുന്നില്ല.നാഷണൽ ടീമിൽ ഞാൻ അദ്ദേഹത്തോടൊപ്പം ആണ് കളിക്കുന്നത്. അദ്ദേഹം കളത്തിൽ ഉണ്ടാവുന്ന സമയത്ത് തന്നെ ഞാൻ ഗോളുകൾ നേടാറുണ്ടല്ലോ.റൊണാൾഡോ കളത്തിൽ ഉണ്ടായിരിക്കുന്ന സമയത്ത് തന്നെ നമ്പർ 10 റോളിൽ കളിക്കുന്നത് വളരെയധികം മികച്ച ഒരു കാര്യമാണ്.താരങ്ങൾ എല്ലാവരും അദ്ദേഹത്തെ വളരെയധികം.ലോകത്തിലെ ഏറ്റവും മികച്ചതും വലിയതുമായ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ആളുകൾ താരതമ്യങ്ങൾ നടത്തുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. കഴിഞ്ഞ നാലു മത്സരങ്ങളിലും റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലാതെയാണ് ഞാൻ കളിച്ചത്. എന്നിട്ടും എനിക്ക് ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതിനർത്ഥം പ്രശ്നം റൊണാൾഡോ അല്ല എന്നുള്ളതാണ് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇനി ഈ രണ്ടു താരങ്ങളും പോർച്ചുഗല്ലിന്റെ നാഷണൽ ടീമിന് വേണ്ടിയാണ് കളിക്കുക.ചെക്ക് റിപബ്ലിക്,സ്പെയിൻ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *