ക്രിസ്റ്റ്യാനോയുടെ പരിചയസമ്പത്ത് വലിയ മുതൽക്കൂട്ടാണ് : ഡിഹിയ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ യങ് ബോയ്സിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:15 ന് യങ് ബോയ്സിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഒരിക്കൽ കൂടി യുണൈറ്റഡിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറാനുള്ള ഒരുക്കത്തിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീമിയർ ലീഗിലെ തന്റെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് തിളങ്ങാനായതിന്റെ ആത്മവിശ്വാസത്തിലാണ് താരം. ഏതായാലും താരത്തെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ യുണൈറ്റഡ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയ. ക്രിസ്റ്റ്യാനോയുടെ പരിചയസമ്പത്ത് തങ്ങൾക്ക്‌ വലിയ മുതൽകൂട്ടാവുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഡിഹിയയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ വീട്ടിൽ തിരിച്ചെത്തിയത് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ ഇമ്പാക്ട് എന്താണ് എന്നുള്ളത് അദ്ദേഹം ഓൾഡ് ട്രാഫോഡിലെ ആദ്യ ദിവസം തന്നെ കാണിച്ചു തന്നതാണ്.രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട രണ്ട് ഗോളുകളാണ് അത്.അദ്ദേഹത്തിന്റെ ക്വാളിറ്റികൾ എന്താണ് എന്നുള്ളത് നമുക്ക് അറിയാവുന്നതും നമ്മൾ സംസാരിച്ചതുമാണ്.ക്രിസ്റ്റ്യാനോയുടെ പരിചയസമ്പത്ത് അപാരമാണ്. അത് ഞങ്ങൾക്ക്‌ വലിയൊരു മുതൽകൂട്ടാണ്.അദ്ദേഹം ഇപ്പോൾ തന്നെ യുണൈറ്റഡിന്റെ ഇതിഹാസമാണ്.അദ്ദേഹം ഞങ്ങൾക്കൊപ്പം എത്തിയത് ഞങ്ങൾക്ക്‌ വലിയൊരു മുതൽക്കൂട്ടാണ് ” ഡിഹിയ പറഞ്ഞു.

ഏതായാലും ഇന്നത്തെ മത്സരത്തിലും ആരാധകർ വലിയ പ്രതീക്ഷകളാണ് ക്രിസ്റ്റ്യാനോയിൽ വെച്ച് പുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *