ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി കൊണ്ട് ബ്രസീലിയൻ താരത്തെ എത്തിക്കണം,നീക്കങ്ങൾ വേഗത്തിലാക്കി ടെൻ ഹാഗ്!

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയേൽപ്പിക്കുന്ന വാർത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നത്. അതായത് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നു. അത് മാത്രമല്ല യുണൈറ്റഡ് ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്ന ഫ്രങ്കി ഡി യോങ്ങിനെ വിൽക്കില്ലെന്ന് ബാഴ്സ പ്രസിഡന്റായ ജോയൻ ലാപോർട്ട അറിയിക്കുകയും ചെയ്തിരുന്നു.

ഈ സമ്മറിൽ മുന്നേറ്റ നിര താരങ്ങളായ ജെസെ ലിംഗാർഡ്,എഡിൻസൺ കവാനി എന്നിവരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റൊണാൾഡോ യുണൈറ്റഡ് വിടാൻ നിൽക്കുന്നത്. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിലേക്ക് കൂടുതൽ താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്യാവശ്യമാണ്.

റൊണാൾഡോ പോകുന്നതോടെ ആ സ്ഥാനത്തേക്ക് എത്രയും പെട്ടെന്ന് അയാക്സിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിയെ എത്തിക്കാനാണ് എറിക്ക് ടെൻ ഹാഗിന്റെ പദ്ധതി. നേരത്തെ തന്നെ ടെൻ ഹാഗ് ലക്ഷ്യം വെച്ച് താരങ്ങളിൽ ഒരാളാണ് ആന്റണി. പക്ഷേ ഇപ്പോൾ റൊണാൾഡോയുടെ തീരുമാനം വന്നതോടെ കാര്യങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. മാത്രമല്ല ഡി യോങ്ങിന്റെ കാര്യത്തിൽ ബാഴ്സ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയതോടെ ടെൻ ഹാഗ് മുഴുവൻ ശ്രദ്ധയും ഇപ്പോൾ ആന്റണിയിലാണ് പതിപ്പിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏതായാലും ആന്റണിയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് യുണൈറ്റഡിനെ വലിയ ആശ്വാസം നൽകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.കഴിഞ്ഞ സീസണൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ആന്റണിക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *