ക്രിസ്റ്റ്യാനോയുടെ തിരിച്ചു വരവ്, കവാനി ഹാപ്പിയല്ലെന്ന് ബെർബറ്റോവ്!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിരുന്നു. ഇന്ന് നടക്കുന്ന വെസ്റ്റ്ഹാമിനെതിരെയുള്ള മത്സരത്തിലും താരം വല കുലുക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6:30-ന് വെസ്റ്റ്ഹാമിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.
എന്നാൽ ക്രിസ്റ്റ്യാനോയുടെ വരവിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ യുണൈറ്റഡ് താരമായ ബെർബറ്റോവ്. ക്രിസ്റ്റ്യാനോ വരവിൽ കവാനി ഹാപ്പിയല്ലെന്നും താരത്തിന്റെ ജേഴ്സിക്ക് പുറമേ സ്ഥാനവും നഷ്ടമായി എന്നാണ് ബെർബറ്റോവ് പറഞ്ഞത്.കഴിഞ്ഞ ട്യൂട്ടോസ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
He even had to give up his shirt number. https://t.co/LtOGpF5fKs
— MARCA in English (@MARCAinENGLISH) September 18, 2021
” റൊണാൾഡോയുടെ വരവിൽ കവാനി ഹാപ്പിയല്ല.യുണൈറ്റഡിനോടൊപ്പമുള്ള ആദ്യ സീസൺ കവാനിയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു സീസണായിരുന്നു. എന്നാൽ ഇപ്പോൾ ക്രിസ്റ്റ്യാനോ വന്നതോടെ കവാനിയുടെ ജേഴ്സിക്ക് പുറമേ സ്ഥാനവും നഷ്ടമായിട്ടുണ്ട്.പരിശീലകൻ സോൾഷെയർ ഇതേ കുറിച്ച് കവാനിയോട് തുറന്ന് സംസാരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഒരു പരിശീലകന്റെ ജോലി എന്നുള്ളത് ടീമിനെ തിരഞ്ഞെടുക്കുക എന്നുള്ളതാണ്.തീർച്ചയായും അദ്ദേഹം ഒരാളെ ഒഴിവാക്കുമ്പോൾ ആ താരത്തെ സംബന്ധിച്ചിടത്തോളം അത് വേദനയുണ്ടാക്കുന്ന കാര്യമായിരിക്കും ” ബെർബറ്റോവ് പറഞ്ഞു.
മുമ്പും ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ ബെർബറ്റോവ് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ക്രിസ്റ്റ്യാനോയെ യുണൈറ്റഡ് സൈൻ ചെയ്തതെന്നും ക്രിസ്റ്റ്യാനോയുടെ വരവ് പരിഹാരങ്ങളേക്കാൾ പ്രശ്നങ്ങളാണ് ഉണ്ടാക്കുക എന്നുമാണ് അന്ന് ബെർബറ്റോവ് അറിയിച്ചിരുന്നത്.