ക്രിസ്റ്റ്യാനോയുടെ കളിശൈലിയെ ചോദ്യം ചെയ്ത് പീറ്റർ ക്രൗച്ച്!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്‌ തിരികെയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ ഒരു മികച്ച തുടക്കം ലഭിച്ചിരുന്നു.ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടാൻ റൊണാൾഡോക്ക്‌ സാധിച്ചിരുന്നു.എന്നാൽ പിന്നീട് റൊണാൾഡോയുടെയും യുണൈറ്റഡിന്റെയും പ്രകടനം മോശമാവുകയായിരുന്നു. അവസാന നാല് ലീഗ് മത്സരങ്ങളിൽ യുണൈറ്റഡിന് വിജയിക്കാൻ സാധിച്ചിരുന്നില്ല, അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ ഗോൾ നേടാൻ റൊണാൾഡോക്കും സാധിച്ചിരുന്നില്ല. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിശൈലിയെ വിമർശനങ്ങൾ വിധേയമാക്കിയിരിക്കുകയാണിപ്പോൾ മുൻ ഇംഗ്ലീഷ് താരമായ പീറ്റർ ക്രൗച്ച്. സ്ട്രൈക്കർ ആയത് കൊണ്ട് കളിയിൽ കൂടുതൽ ഇൻവോൾവ് ആവാതെ മുന്നിൽ നിൽക്കുന്നതിനെയാണ് ക്രൗച്ച് വിമർശിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” സ്ട്രൈക്കർ ആയത് കൊണ്ട് മുന്നിൽ മാത്രം നിൽക്കുന്ന രീതിയെ കുറിച്ചാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ വന്നതിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചകൾ നടക്കുന്നത്.പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്നു. ആ രീതി പഴഞ്ചനാണ്. പുതിയ കാലഘട്ടത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.പഴയ പോലെ സ്‌ട്രൈക്കറെ മാത്രം ആശ്രയിച്ചോ രണ്ട് പേരുടെ കൂട്ടുകെട്ടിനെ ആശ്രയിച്ചോ അല്ല ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോവുന്നത്.ഈ ആധുനിക കാലഘട്ടത്തിൽ ഗോൾസ്‌കോറർമാരായ സ്ട്രൈക്കർമാരിൽ നിന്നും കൂടുതൽ ആവിശ്യപ്പെടുന്നുണ്ട്. അവർ കൂടുതൽ കളിയിൽ ഇൻവോൾവ്ഡ് ആവേണ്ടതുണ്ട്.കൂടാതെ നല്ല വിംഗർമാരും ആവിശ്യമാണ്.മുന്നിലുള്ള ആൾ പ്രസ് ചെയ്യാൻ കൂടി ശ്രമിക്കേണ്ടതുണ്ട്.ലിവർപൂളിലെ സലാ, മാനെ, ഫിർമിനോ, ജോട്ട എന്നിവരൊക്കെ ആധുനിക കാലഘട്ടത്തിൽ മികച്ച രൂപത്തിൽ കളിക്കുന്ന മുന്നേറ്റനിരക്ക് ഉദാഹരണമാണ് ” ക്രൗച്ച് പറഞ്ഞു.

ഏതായാലും യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവർക്ക് തിരിച്ചു വരവ് അത്യാവശ്യമാണ്.ഇനി ടോട്ടൻഹാമിനെതിരെയാണ് യുണൈറ്റഡിന്റെ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *