ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ നിന്നും ഗർനാച്ചോക്ക് ഗോൾ,യുണൈറ്റഡിന് വിജയം!
യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുണൈറ്റഡ് സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്.അർജന്റൈൻ യുവതാരമായ ഗർനാച്ചോയാണ് യുണൈറ്റഡിന്റെ ഗോൾ കണ്ടെത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്.
ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ രണ്ട് ടീമുകൾക്കും ഒരേ പോയിന്റാണ് ഗ്രൂപ്പിലുള്ളത്.റയൽ സോസിഡാഡാണ് ഒന്നാം സ്ഥാനക്കാരായി കൊണ്ട് മുന്നോട്ടു പോയിരിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
Garnacho, born July 2004, wasn't even born when Cristiano Ronaldo won his first trophy for Man Utd in May 2004.
— UtdFaithfuls (@UtdFaithfuls) November 3, 2022
18 years later, Garnacho's first goal for Utd was assisted by Ronaldo, and he celebrated it with Ronaldo's new celebration.
A stuff of dreams ❤️ pic.twitter.com/vA0IsmDdn7
യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിന് വേണ്ടി നേടുന്ന ആദ്യത്തെ ഗോളാണ് ഇത്.മത്സരത്തിന്റെ പതിനേഴാം മിനിട്ടിലാണ് ഈ ഗോൾ പിറന്നത്.റൊണാൾഡോയുടെ പാസ് സ്വീകരിച്ച താരം ഡിഫൻഡർമാരെ മറികടന്നുകൊണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു.ക്രിസ്റ്റ്യാനോയെ ഏറെ ആരാധിക്കുന്ന ഗർനാച്ചോ അദ്ദേഹത്തിന്റെ അസിസ്റ്റിൽ നിന്നു തന്നെ ആദ്യ ഗോൾ കണ്ടെത്തുകയായിരുന്നു.ഈ ഗോൾ നേട്ടം റൊണാൾഡോക്കൊപ്പം അദ്ദേഹം ആഘോഷിക്കുകയും ചെയ്തു.
മാത്രമല്ല ക്രിസ്ത്യാനോ റൊണാൾഡോയുടെ സമീപകാലത്തെ സെലിബ്രേഷൻ അദ്ദേഹം അനുകരിക്കുകയും ചെയ്തു. രണ്ട് കൈകളും നെഞ്ചിൽ ചേർത്തുവച്ചു കൊണ്ടുള്ള ആ സെലിബ്രേഷൻ ഗർനാച്ചോ റൊണാൾഡോയോട് അനുവാദം ചോദിച്ചുകൊണ്ടാണ് അനുകരിച്ചിട്ടുള്ളത്.മാത്രമല്ല മത്സരശേഷം റൊണാൾഡോക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 18 വർഷത്തെ സ്വപ്നമാണ് പൂർത്തിയായിരിക്കുന്നത് എന്നാണ് ഗർനച്ചോ പറഞ്ഞിട്ടുള്ളത്.ഏതായാലും അർജന്റീനകാരനായ ഈ യുവതാരം ഇപ്പോൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.