ക്രിസ്റ്റ്യാനോക്ക് കൂട്ടായി സൂപ്പർ സ്ട്രൈക്കറെ നോട്ടമിട്ട് യുണൈറ്റഡ്,മറികടക്കേണ്ടത് വലിയ വെല്ലുവിളി!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉറുഗ്വൻ സൂപ്പർ താരമായ എഡിൻസൺ കവാനി ക്ലബ്ബ് വിടുകയാണ് എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ്.കവാനി പോവുന്നതോടെ സ്ട്രൈക്കർ പൊസിഷനിൽ യുണൈറ്റഡിന് രണ്ട് താരങ്ങൾ മാത്രമാവും അവശേഷിക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോ,മാർക്കസ് റാഷ്ഫോർഡ് എന്നിവരായിരിക്കും ആ താരങ്ങൾ.
ഇപ്പോഴിതാ കവാനിയുടെ സ്ഥാനത്തേക്ക് ബയേണിന്റെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെച്ചിട്ടുണ്ട്. താരത്തിന് വേണ്ടി 20 മില്യൺ പൗണ്ട് വരെ ചിലവഴിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്. പ്രമുഖ മാധ്യമമായ മാഞ്ചസ്റ്ററിൽ ഈവനിംഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
United 'join race' to sign Robert Lewandowski #mufc https://t.co/Lbba9ni1Gb pic.twitter.com/t41NeErWDd
— Man United News (@ManUtdMEN) June 13, 2022
എന്നാൽ ലെവന്റോസ്ക്കിയെ സ്വന്തമാക്കുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല. കാരണം സ്പാനിഷ് വമ്പന്മാരായ fc ബാഴ്സലോണ താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ട്. മാത്രമല്ല ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കും ലെവന്റോസ്ക്കിയെ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെവയെ സ്വന്തമാക്കണമെങ്കിൽ ഈ വെല്ലുവിളികളെയെല്ലാം മറികടക്കേണ്ടതുണ്ട്.
ബാഴ്സയിലേക്ക് ചേക്കേറാനാണ് ലെവന്റോസ്ക്കിക്ക് താല്പര്യം എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. പക്ഷേ ഇനി താരം തീരുമാനത്തിൽ മാറ്റം വരുമോ എന്നറിയില്ല. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റ നിരയിലേക്ക് ഡാർവിൻ നുനസിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ലിവർപൂൾ താരത്തെ ടീമിലേക്ക് എത്തിക്കുകയായിരുന്നു.