ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള അവസരം സാഹ എന്തുകൊണ്ട് നിരസിച്ചു?

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ നിരവധി സൂപ്പർ താരങ്ങളെ ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്. ക്രൊയേഷൻ സൂപ്പർ താരമായ മാഴ്സെലോ ബ്രോസോവിച്ചിനെ അവർ സ്വന്തമാക്കിയിരുന്നു. ചെൽസി താരമായ ഹാക്കിം സിയച്ചിനെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും മെഡിക്കൽ പരാജയപ്പെടുകയായിരുന്നു.

അൽ നസ്ർ മുന്നേറ്റ നിരയിലേക്ക് പരിഗണിച്ച മറ്റൊരു സൂപ്പർതാരമാണ് വിൽഫ്രെഡ് സാഹ.ക്രിസ്റ്റൽ പാലസിന്റെ സൂപ്പർ താരമായ ഇദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മികച്ച ഒരു ഓഫർ ക്രിസ്റ്റൽ പാലസ് തന്നെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ക്ലബ്ബ് വിടാനാണ് നിലവിൽ സാഹ ആഗ്രഹിക്കുന്നത്.

അൽ നസ്ർ ആകർഷകമായ ഒരു ഓഫർ സാഹക്ക് നൽകിയിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാനുള്ള അവസരം അദ്ദേഹം നിരസിക്കുകയായിരുന്നു. ഈ ഓഫർ എന്തുകൊണ്ട് അദ്ദേഹം നിരസിച്ചു എന്നുള്ളതിന്റെ കാരണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളിൽ നിന്നും മികച്ച ഓഫറുകൾ ഈ ഐവറി കോസ്റ്റ് താരത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം അൽ നസ്റിനെ നിരസിച്ചിട്ടുള്ളത്.

ഇറ്റാലിയൻ ചാമ്പ്യന്മാരായ നാപ്പോളി, ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി,തുർക്കിഷ് ക്ലബ്ബായ ഗലാറ്റ്സറെ,ഫെനർബാഷെ,ലാസിയോ തുടങ്ങിയ ക്ലബ്ബുകൾ ഒക്കെ ഈ സൂപ്പർതാരത്തിൽ താല്പര്യപ്പെടുന്നു. ഈ ടീമുകളുടെ ഓഫറുകൾ സാഹ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഏതായാലും അദ്ദേഹത്തെ ഇനി അൽ നസ്റിന് ലഭിക്കില്ല എന്ന് തന്നെയാണ് നമുക്കിപ്പോൾ പറയാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *