ക്രിസ്റ്റ്യാനോക്കൊപ്പം പരിശീലനം നടത്തുന്നത് യുദ്ധത്തിന് സമാനം, മനസ്സ് തുറന്ന് ബെർബെറ്റോവ് !
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് മുൻ യുണൈറ്റഡ് സൂപ്പർ താരവും ക്രിസ്റ്റ്യാനോയുടെ സഹതാരവുമായിരുന്ന ദിമിത്രി ബെർബെറ്റോവ്. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് വേണ്ടി എഴുതിയ കോളത്തിലാണ് മുൻ താരം റൊണാൾഡോയെ പ്രശംസിച്ചത്. ഒരിക്കലും തോൽക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് റൊണാൾഡോയെന്നും അതിനാൽ തന്നെ പരിശീലനസെഷനുകളിൽ പോലും റൊണാൾഡോ കഠിനമായി അധ്വാനിച്ചിരുവെന്നും ബെർബെറ്റോവ് അറിയിച്ചു. ഇരുവരും കുറച്ചു കാലം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ചു കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാഴ്സയെ ഇരട്ടഗോളുകൾ നേടിക്കൊണ്ട് തകർത്തതിന് പിന്നാലെയാണ് ബെർബെറ്റോവ് പ്രശംസയുമായി എത്തിയത്.
” ഒരു സീസൺ റൊണാൾഡോക്കൊപ്പം കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം നൂറ് ശതമാനം പ്രൊഫഷണൽ ആയിരുന്നു. ട്രെയിനിങ് ഗ്രൗണ്ടിന് അകത്തും പുറത്തും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം പരിശീലനത്തിന് എത്താൻ ഒരിക്കൽ പോലും വൈകിയതായി എനിക്കറിവില്ല. അദ്ദേഹം ജിമ്മിൽ ഏറെ നേരം വർക്ക് ചെയ്യും. സാധാരണഗതിയിൽ ആരും ചെയ്യാത്ത പരിശീലനങ്ങളൊക്കെ അദ്ദേഹം ചെയ്യും. എല്ലാവരെക്കാളും ഉയരത്തിൽ എത്തണമെന്ന് അദ്ദേഹം കഠിനമായി ആഗ്രഹിക്കുന്നുണ്ട് ” ബെർബെറ്റോവ് തുടർന്നു.
🗣 Berbatov sur Ronaldo : "Vous pouviez voir à quel point il était compétitif en regardant simplement son programme d'entraînement. Il s'est entraîné si dur, il était déterminé à être meilleur que tout le monde. Il voulait toujours gagner."https://t.co/tQbdtDrUJA
— RMC Sport (@RMCsport) December 10, 2020
” അദ്ദേഹം എത്രത്തോളം വലിയ മത്സരാർത്ഥിയായിരുന്നു എന്നുള്ളതിന് തെളിവാണ് ട്രെയിനിങ് സെഷനുകൾ. പരിശീലനമത്സരങ്ങളിൽ പോലും തോൽക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ ഒരു യുദ്ധത്തിന് സമാനമായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള പരിശീലനങ്ങൾ. എപ്പോഴും ജയിക്കാനുള്ള അടങ്ങാത്ത ദാഹം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം കളത്തിന് പുറത്ത് വളരെ വലിയ തമാശക്കാരനായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ക്രിസ്മസ് പാർട്ടി എനിക്കിപ്പോഴും ഓർമ്മയുണ്ട്. അദ്ദേഹം ഒരിക്കൽ പോലും മദ്യപിച്ചിരുന്നില്ല ” ബെർബെറ്റോവ് അറിയിച്ചു.
Dimitar Berbatov lifts the lid on what it was really like training with Cristiano Ronaldo https://t.co/sTNitGiB1y
— MailOnline Sport (@MailSport) December 10, 2020