ക്രിസ്റ്റ്യാനോക്കെതിരെ നടപടി സ്വീകരിച്ച് യുണൈറ്റഡ്, വിശദീകരണവുമായി താരം !
കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എന്നാൽ മത്സരത്തിൽ മറ്റൊരു വിവാദം ഉണ്ടായിരുന്നു. അതായത് റൊണാൾഡോ മത്സരം അവസാനിക്കുന്നതിനു മുന്നേ കളം വിടുകയായിരുന്നു. ഈ വിഷയത്തെ കൈകാര്യം ചെയ്യുമെന്ന് യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് അറിയിച്ചിരുന്നു.
ഇപ്പോഴിതാ യുണൈറ്റഡ് റൊണാൾഡോക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതായത് അടുത്ത ചെൽസിക്കെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കുകയായിരുന്നു.താരത്തിന് ചെൽസിക്കെതിരെയുള്ള മത്സരം ഇതോടുകൂടി നഷ്ടമാവും.മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഫീഷ്യൽ ആയിക്കൊണ്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
Cristiano Ronaldo makes a statement on Instagram 👀 pic.twitter.com/uwtxg5vwIc
— ESPN UK (@ESPNUK) October 20, 2022
ഇതിനുപിന്നാലെ റൊണാൾഡോ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്. ചില സമയത്തെ ചൂട് കാരണം സംഭവിച്ചു പോകുന്നതാണ് ഇതൊക്കെ എന്നാണ് താരത്തിന്റെ വിശദീകരണം. താൻ എപ്പോഴും ക്ലബ്ബിനോടും താരങ്ങളോടും ബഹുമാനം വെച്ചുപുലർത്തുന്ന വ്യക്തിയാണെന്നും റൊണാൾഡോ അറിയിച്ചിട്ടുണ്ട്. താൻ ഇനിയും ഹാർഡ് വർക്ക് തുടരുമെന്നും തന്റെ സഹതാരങ്ങളെ സപ്പോർട്ട് ചെയ്യുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
എന്തായാലും താരത്തിന്റെ ഈ പ്രവർത്തി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ അർഹിച്ച ഒരു പണിഷ്മെന്റ് തന്നെയാണ് യുണൈറ്റഡ് റൊണാൾഡോക്ക് നൽകിയിട്ടുള്ളത് എന്നാണ് പല ആരാധകരുടെയും അഭിപ്രായം. തനിക്ക് കളിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു റൊണാൾഡോ നാലു മിനിറ്റ് മുന്നേ കളം വിട്ടത്.