ക്രിസ്റ്റ്യാനോക്കെതിരെയുള്ള റിയോയുടെ വിമർശനം, തിരിച്ചടിച്ച് സോൾഷെയർ!

കഴിഞ്ഞ യങ് ബോയ്സിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ ഗോൾ നേടിയിരുന്നുവെങ്കിലും താരത്തെ പരിശീലകൻ സോൾഷെയർ പിൻവലിച്ചിരുന്നു. പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോ സോൾഷെയർക്കൊപ്പം നിന്ന് കൊണ്ട് നിർദേശങ്ങൾ നൽകുന്നതും റഫറിയോട് കയർക്കുന്നതുമൊക്കെ കാണാമായിരുന്നു. ഇതിനെതിരെ മുൻ യുണൈറ്റഡ് താരമായ റിയോ ഫെർഡിനാന്റ് രൂക്ഷമായ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിടി സ്പോർട്സിനോട് സംസാരിക്കുന്ന വേളയിൽ റിയോ പറഞ്ഞത് ഇങ്ങനെയാണ്.

” ഞാനാണ് പരിശീലകൻ എങ്കിൽ, സത്യസന്ധ്യമായി പറയാലോ,ഞാൻ ക്രിസ്റ്റ്യാനോയോട് ഇരിക്കാൻ പറയുമായിരുന്നു.കാരണം അദ്ദേഹം അത് ഫാൻസിന് വേണ്ടിയാണ് ചെയ്തിട്ടുള്ളത്. അലക്സ് ഫെർഗൂസൻ ആയിരുന്നുവെങ്കിൽ ക്രിസ്റ്റ്യാനോയെ അതിന് അനുവദിക്കുമായിരുന്നില്ല ” ഇതാണ് റിയോ പറഞ്ഞത്.

ഇതിനെതിരെ മറുപടിയുമായി ഇപ്പോൾ യുണൈറ്റഡ് പരിശീലകൻ സോൾഷെയർ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റിയോ ഫെർഡിനാന്റ് ചില സമയത്ത് അദ്ദേഹത്തിന് യഥാർത്ഥത്തിൽ അറിയാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയാറുണ്ട്.ആ സമയത്ത് മാറ്റിച്ചിനെ വീഴ്ത്തിയതിന് എതിർ താരം പെരേര യെല്ലോ കാർഡ് അർഹിച്ചിരുന്നു.റഫറി ചില സമയത്ത് ഞങ്ങൾക്കെതിരെ മോശം തീരുമാനങ്ങൾ എടുത്തിരുന്നു. ആ സമയത്തെ അഗ്രഷന്റെ പുറത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും എഴുന്നേറ്റ് വന്നത്. അതിന് ശേഷം അവർ പോയി ഇരിക്കുകയും ചെയ്തിട്ടുണ്ട്.തീർച്ചയായും അത് ആ സമയത്ത് സംഭവിച്ചതാണ്.ക്രിസ്റ്റ്യാനോ ഒരല്പം പാഷൻ കാണിച്ചതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. അതിന് ശേഷം അദ്ദേഹം അവിടെ പോയി ഇരിക്കുകയും ചെയ്തിട്ടുണ്ട്.അതൊരിക്കലും ക്രിസ്റ്റ്യാനോ റൊണാൾഡോ താരങ്ങളെ കോച്ചിംഗ് ചെയ്യുന്നതിന് തുല്യമാവില്ല ” ഇതാണ് സോൾഷെയർ ഇതേകുറിച്ച് പറഞ്ഞത്.

ഏതായാലും ഇന്നത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *