കോവിഡിനെതിരായ പരിഹാസം, പണി കിട്ടി ഡെല്ലേ അലി

കോവിഡിനെതിരായി പബ്ലിക് പ്ലാറ്റ്ഫോമിൽ പരിഹാസം രേഖപ്പെടുത്തിയത്തിന് പണി മേടിച്ച് ഡെല്ലേ അലി. ടോട്ടൻഹാം താരമായ അലിക്ക് നേരെ അന്വേഷണം നടത്തുകയും തുടർന്ന് എഫ്എ താരത്തിന് പിഴയും ബാനും ചുമത്തുകയായിരുന്നു. ഇതോടെ പ്രീമിയർ ലീഗ് പുനരാരംഭിക്കുമ്പോൾ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിൽ താരത്തിന്റെ സേവനം ടോട്ടൻഹാമിന് ലഭിച്ചേക്കില്ല. കൂടാതെ അൻപതിനായിരം പൗണ്ട് താരത്തിന് പിഴയായി ചുമത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല എഫ്എയുടെ എഡ്യൂക്കേഷണൽ കോഴ്സ് ചെയ്യാനും താരത്തിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണയാണ് അദ്ദേഹം കോവിഡിനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നത്.

ആദ്യമായി അദ്ദേഹം ഒരു ഏഷ്യക്കാരന്റെ വീഡിയോ പോസ്റ്റ്‌ ചെയ്തു കൊണ്ട് ” Corona whaatt, please listen With Volume ” എന്ന ക്യാപ്ഷൻ നൽകി പോസ്റ്റ്‌ ചെയ്യുകയായിരുന്നു. പിന്നീട് സ്‌നാപ്ചാറ്റിൽ അലി തന്റെ വീഡിയോ തന്നെ പോസ്റ്റ്‌ ചെയ്ത് കൊണ്ട് വീണ്ടും വിവാദത്തിലകപ്പെടുകയായിരുന്നു. താരം തന്നെ മാസ്ക് ധരിച്ച്, ഹാൻഡ് വാഷും കയ്യിലേന്തി ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇതിൽ ‘ എന്നെ പിടിക്കാൻ ഇതിലും വേഗത്തിൽ കൊറോണ പകരേണ്ടി വരും ‘ എന്ന് താരം തന്നെ പറയുകയായിരുന്നു. ഇതിലെ അബദ്ധം മനസ്സിലാക്കിയ താരം ഉടനെ തന്നെ വീഡിയോ പിൻവലിച്ചുവെങ്കിലും ഉടൻ തന്നെ വിവാദമായിരുന്നു. ഇതോടെ രണ്ട് തവണ എഫഎയോട് താരം മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ഏതായാലും മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ താരം ഉണ്ടായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *