കൂട്ടീഞ്ഞോ, വില്യൻ, തോമസ് ; ആഴ്‌സണലിന്റെ ട്രാൻസ്ഫർ ലക്ഷ്യങ്ങൾ ഇങ്ങനെ !

അടുത്ത സീസണിലേക്ക് ക്ലബ് ശാക്തീകരികാനുള്ള ഒരുക്കങ്ങളിലാണ് ആഴ്‌സണൽ പരിശീലകൻ ആർട്ടെറ്റ. എഫ്എ കപ്പിൽ ചെൽസിയെ കീഴടക്കി ആഴ്‌സണൽ കിരീടം ചൂടിയതോടെ ആരാധകരുടെ പ്രീതിപിടിച്ചു പറ്റാൻ അദ്ദേഹത്തിനായിരുന്നു. പ്രത്യേകിച്ച് പ്രീമിയർ ലീഗിൽ പിറകിൽ പോയിട്ടും മറ്റൊരു കിരീടം നേടികൊടുക്കാനും അതുവഴി യൂറോപ്പ ലീഗ് യോഗ്യത നേടിയതും അദ്ദേഹത്തിന്റെ സ്ഥാനത്തെ സുരക്ഷിതനാക്കിയിട്ടുണ്ട്. ഇതിനാൽ തന്നെ ഒരു അഴിച്ചു പണിക്കാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. അടുത്ത സീസൺ മുതൽ 4-3-3 സിസ്റ്റത്തിലേക്ക് മാറാനാണ് ആർട്ടെറ്റ ഉദ്ദേശിക്കുന്നത്. മാത്രമല്ല ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാനും ആർട്ടെറ്റ ഉദ്ദേശിക്കുന്നുണ്ട്. ബ്രസീലിയൻ താരങ്ങളായ വില്യൻ, കൂട്ടീഞ്ഞോ എന്നിവർക്ക് പുറമെ അത്ലറ്റികോ മാഡ്രിഡിന്റെ തോമസ് പാർട്ടിയെയും ആർട്ടെറ്റ ലക്ഷ്യം വെച്ചിട്ടുണ്ട്.

ദി ടൈംസിന്റെ റിപ്പോർട്ട്‌ പ്രകാരം നിലവിൽ കൂട്ടീഞ്ഞോക്ക് വേണ്ടി ആഴ്‌സണൽ ബാഴ്സയുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ താരത്തിന്റെ ട്രാൻസ്ഫർ ഫീയും സാലറിയുമൊക്കെ ആഴ്‌സണലിന് താങ്ങാവുന്നതിലുമപ്പുറമാണ് എന്നാണ് ചില മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നത്. ഇതുകൂടാതെ മറ്റൊരു ബ്രസീലിയൻ താരം വില്യനെയാണ് ആർട്ടെറ്റ നോട്ടമിട്ടിരിക്കുന്നത്. താരം ചെൽസിയുമായി പുതിയ കരാറിൽ ഏർപ്പെടാൻ വിസമ്മതിച്ചത് ഗണ്ണേഴ്‌സിന്റെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. മറ്റൊരു താരം അത്ലറ്റിക്കോ മാഡ്രിഡിന്റെ തോമസ് പാർട്ടിയാണ്. ഗുണ്ടോസിയുടെ സ്ഥാനത്തേക്കാണ് പാർട്ടിയെ കണ്ടുവെച്ചിരിക്കുന്നത്. അതേസമയം ഒൻപത് താരങ്ങളെയാണ് ആർട്ടെറ്റ വിൽക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് സ്പോർട്സ്മെയിൽ റിപ്പോർട്ട്‌ ചെയ്തത്. ലാക്കസാട്ടെ, ഹെക്ടർ ബെല്ലറിൻ, സോക്രട്ടീസ്, മാറ്റിയോ ഗുണ്ടോസി, ലുക്കാസ് ടോറയ്റ, ഹെൻറിക്ക് മിഖത്രിയൻ, സീഡ് കൊളാസിനാക്, മുസ്താഫി, റോബ് ഹോൾഡിങ് എന്നിവരെയാൻ ആർട്ടെറ്റ വിൽക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *