കൂട്ടിഞ്ഞോയെ സ്ഥിരപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു ബ്രസീലിയൻ സൂപ്പർ താരത്തെ റാഞ്ചി ആസ്റ്റൻ വില്ല!

ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നില്ല.45 പോയിന്റ് കരസ്ഥമാക്കിയ ആസ്റ്റൻ വില്ല പതിനാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.അത്കൊണ്ട് തന്നെ അടുത്ത സീസണിലേക്ക് ടീമിന്റെ ശക്തി വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകനായ സ്റ്റീവൻ ജെറാർഡുള്ളത്.

ഇതിന്റെ ഭാഗമായി കൊണ്ടായിരുന്നു ആസ്റ്റൻ വില്ല ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടിഞ്ഞോയെ സ്ഥിരപ്പെടുത്തിയത്. ഇതിന് പിന്നാലെ മറ്റൊരു ബ്രസീലിയൻ സൂപ്പർ താരത്തെ കൂടി ജെറാർഡ് ടീമിൽ എത്തിച്ചിട്ടുണ്ട്.സെവിയ്യയുടെ ബ്രസീലിയൻ സെന്റർ ബാക്കായ ഡിയഗോ കാർലോസിനെയാണ് ആസ്റ്റൺ വില്ല സ്വന്തമാക്കിയിട്ടുള്ളത്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്.

2019-ൽ നാന്റെസിൽ നിന്നായിരുന്നു കാർലോസ് സെവിയ്യയിൽ എത്തിയത്. മൂന്ന് വർഷക്കാലമാണ് ഇദ്ദേഹം സെവിയ്യയിൽ ചിലവഴിച്ചത്.സെവിയ്യക്ക് വേണ്ടി ആകെ 136 മത്സരങ്ങൾ ഈ പ്രതിരോധനിര താരം കളിച്ചിട്ടുണ്ട്.ഒരു യൂറോപ്പ ലീഗ് കിരീടവും താരം കരസ്ഥമാക്കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയ ബ്രസീലിയൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ലാലിഗയിൽ 34 മത്സരങ്ങൾ കളിച്ച ഈ പ്രതിരോധനിര താരം 3 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.26 മില്യൺ പൗണ്ടായിരിക്കും വില്ല താരത്തിന് വേണ്ടി ചിലവഴിക്കുക.ഈയിടെ ബൗബകാർ കമാറയേയും ആസ്റ്റൺ വില്ല സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *