കൂട്ടിഞ്ഞോയെ ഡിഫൻഡറുടെ പോക്കറ്റിൽ നിന്നും വലിച്ചെടുക്കാൻ സമയമെടുത്തു : പരിഹാസവുമായി എതിർ ടീം.

ഇന്നലെ എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് ഒരു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടാംനിര ടീമായ സ്റ്റീവനേജാണ് ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ സാൻസനിലൂടെ വില്ല ലീഡ് നേടിയിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് വില്ലയെ ഇവർ അട്ടിമറിക്കുകയായിരുന്നു.

മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടിഞ്ഞോ ആസ്റ്റൻ വില്ലക്ക് വേണ്ടി കളത്തിലേക്ക് ഇറങ്ങിയിരുന്നു. പിന്നീട് 66ആം മിനിട്ടിൽ അദ്ദേഹത്തെ പിൻവലിച്ചുകൊണ്ട് എമിലിയാനോ ബൂണ്ടിയയെ ആസ്റ്റൻ വില്ല കളത്തിലേക്ക് ഇറക്കുകയായിരുന്നു.ഈ സമയത്ത് അവരുടെ എതിർ ടീമായ സ്റ്റീവനേജിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ കൂട്ടിഞ്ഞോയെ പരിഹസിച്ചു കൊണ്ടുള്ള ഒരു ട്വീറ്റ്‌ പ്രത്യക്ഷപ്പെട്ടിരുന്നു.അതിങ്ങനെയാണ്.

” മിനുട്ട് 66- കൂട്ടിഞ്ഞോ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നു. പക്ഷേ സാധാരണ രൂപത്തിൽ നിന്നും കുറെ സമയം എടുത്തുകൊണ്ടാണ് ഈ സബ്സ്റ്റിറ്റ്യൂട്ട് പൂർത്തിയാവുന്നത്. എന്തെന്നാൽ ഞങ്ങളുടെ ഡിഫൻഡറായ ലൂതർ ജെയിംസ് വിൽഡിന്റെ പോക്കറ്റിൽ നിന്നും കൂട്ടിഞ്ഞോയെ വലിച്ചെടുക്കാൻ ഒരല്പം സമയം എടുത്തു ” ഇതാണ് പരിഹസിച്ചുകൊണ്ട് അവർ ട്വീറ്റ്‌ ചെയ്തിരിക്കുന്നത്. അതായത് കൂട്ടിഞ്ഞോ തങ്ങളുടെ ഡിഫൻഡറുടെ പോക്കറ്റിലായിരുന്നു എന്നാണ് അവർ അവകാശപ്പെട്ടത്.

ഈ സീസണിൽ വില്ലയിൽ വേണ്ട മികവിലേക്ക് ഉയരാൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിട്ടുകൊണ്ട് ബ്രസീലിലേക്ക് മടങ്ങും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ അത് അദ്ദേഹത്തിന്റെ സഹതാരമായ ഡഗ്ലസ് ലൂയിസ് തള്ളിക്കളയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *