കൂട്ടിഞ്ഞോയുടെ വഴിയേ സുവാരസും?

ഈ സീസണോട് കൂടിയാണ് സൂപ്പർ താരമായ ലൂയിസ് സുവാരസിന്റെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുക.താരത്തിന്റെ കരാർ പുതുക്കാൻ സാധ്യത കുറവാണ്.ഈ സീസണിൽ വേണ്ടത്ര മികവിലേക്കുയരാൻ സുവാരസിന് സാധിച്ചിട്ടില്ല.ലാലിഗയിൽ 19 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകളും ഒരു അസിസ്റ്റും മാത്രമാണ് നേടിയിട്ടുള്ളത്.

ഏതായാലും ലൂയിസ് സുവാരസ്‌ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.എംഎൽഎസ്സിലേക്ക് ചേക്കേറാനായിരുന്നു സുവാരസിന് താല്പര്യം.എന്നാൽ താരമിപ്പോൾ അത് മാറ്റിയിട്ടുണ്ട്.സ്റ്റീവൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയിലേക്ക് എത്താനാണ് നിലവിൽ സുവാരസ് ആഗ്രഹിക്കുന്നത്. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്രസീലിയൻ ക്ലബ്ബുകളായ പാൽമിറാസ്,കൊറിന്ത്യൻസ്, അത്ലറ്റിക്കോ മിനയ്റോ എന്നീ ക്ലബ്ബുകളിൽ നിന്നും സുവാരസിന് ഓഫറുകൾ വന്നിരുന്നു.എന്നാൽ ഇതെല്ലാം താരം നിരസിക്കുകയായിരുന്നു. തന്റെ മുൻ സഹതാരമായ ജെറാർഡിന് കീഴിൽ കളിക്കാനാണ് സുവാരസ് ആഗ്രഹിക്കുന്നത്.മുമ്പ് ലിവർപൂളിൽ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് സുവാരസും സ്റ്റീവൻ ജെറാർഡും.

സൂപ്പർ താരം കൂട്ടിഞ്ഞോയുടെ വഴിയേ സുവാരസ് എത്തുമോ എന്നുള്ളതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.ലിവർപൂളിൽ ജെറാർഡിനൊപ്പം കളിച്ചിരുന്ന കൂട്ടിഞ്ഞോയെ ആസ്റ്റൺ വില്ലയിലേക്ക് എത്തിക്കാൻ ജെറാർഡിന് സാധിച്ചിരുന്നു.സുവാരസിന്റെ കാര്യത്തിൽ ആസ്റ്റൺ വില്ല എന്ത് തീരുമാനമെടുക്കുമെന്നുള്ളതാണ് ഇനി കണ്ടറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *