കുറെയേറെ കോഫി കുടിക്കാനാരംഭിച്ചു : CR7ന്റെ ഇമ്പാക്ട് വിശദീകരിച്ച് ഡാലോട്ട്!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിനകത്ത് വലിയ ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചിരുന്നു.എന്നാൽ കളത്തിന് പുറത്ത് തന്റെ സഹതാരങ്ങളുടെ ജീവിതശൈലിയിലും സ്വാധീനം ചെലുത്താൻ താരത്തിന് സാധിക്കാറുണ്ട്. ക്രിസ്റ്റ്യാനോ വന്നതോടുകൂടി യുണൈറ്റഡ് താരങ്ങൾ ആപ്പിൾ ക്രമ്പിളും കസ്റ്റാർഡും കഴിക്കുന്നത് നിർത്തി എന്നുള്ള കാര്യം എറിക് ബെയ്‌ലി സ്ഥിരീകരിച്ചിരുന്നു.കൂടാതെ താരത്തിന്റെ എക്സ്ട്രാ ജിം പരിശീലനവും പലരിലും സ്വാധീനം ചെലുത്തിയിരുന്നു.
ഏതായാലും CR7ന്റെ വരവ് തന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്നുള്ള കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരമായ ഡിയോഗോ ഡാലോട്ട് പങ്കുവെച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ വന്നതോടുകൂടി കുറെയേറെ കോഫി കുടിക്കാനാരംഭിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.ഡാലോട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Diogo Dalot has opened up on the impact his fellow countryman Cristiano Ronaldo has had at Man United this term #mufc https://t.co/QfgybwSRiu
— Man United News (@ManUtdMEN) February 18, 2022
” ഓരോ താരങ്ങൾക്കും അവരുടേതായ അന്ധവിശ്വാസങ്ങളുണ്ടാവും. സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്ക് മുമ്പ് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല.പക്ഷെ ഇപ്പോൾ എനിക്ക് നന്നായി ഉണ്ട്.അതൊരു രസകരമായ കഥയാണ്. മത്സരത്തിനു മുന്നേ ഞങ്ങൾ ഹോട്ടലിൽ ആയിരിക്കുമ്പോൾ,ക്രിസ്റ്റ്യാനോക്കൊപ്പം കോഫി കുടിക്കാൻ പോവും. ഇപ്പോഴത് ഒരു ജീവിതചര്യയായി മാറിയിട്ടുണ്ട്. എന്നെ നിർബന്ധിച്ചു കൊണ്ടാണ് CR7 കോഫി കുടിക്കാൻ കൊണ്ടുപോകാറുള്ളത്.കാരണം എനിക്ക് കോഫിയോട് വലിയ താൽപര്യമൊന്നുമില്ല. പക്ഷേ ഇപ്പോൾ ഞാൻ എപ്പോഴും കോഫി കുടിക്കാറുണ്ട്.മത്സരത്തിന് മുന്നേ കോഫി കുടിച്ചതിനു ശേഷമായിരിക്കും ഞങ്ങൾ മത്സരത്തിൽ ശ്രദ്ധ പതിപ്പിക്കുക ” ഇതാണ് ഡാലോട്ട് പറഞ്ഞത്.
യുണൈറ്റഡിന്റെ അടുത്ത മത്സരം ലീഡ്‌സിനെതിരെയാണ്. ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7:30-നാണ് ഈ മത്സരം നടക്കുക.