കിരീടം നേടാൻ ബ്രൂണോയെ പോലെയൊരു സൈനിങ്ങിന്റെ ആവിശ്യമില്ലെന്ന് സോൾഷ്യാർ !

കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. താരത്തിന്റെ വരവ് വലിയ തോതിലാണ് യുണൈറ്റഡിന് സഹായകമായത്. കഴിഞ്ഞ സീസണിലും ഈ സീസണിലും തകർപ്പൻ പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഫലമായി കഴിഞ്ഞ സീസണിൽ തിരിച്ചു വരവ് നടത്താൻ യുണൈറ്റഡിന് സാധിച്ചിരുന്നു. മാത്രമല്ല ഈ പ്രീമിയർ ലീഗിലും യുണൈറ്റഡ് മുൻനിരയിൽ തന്നെയാണ്. അതിലും പ്രധാനപങ്ക് വഹിക്കുന്നത് ബ്രൂണോയാണ്. എന്നാൽ ഈ ജനുവരിയിൽ അത്തരത്തിലുള്ള ഒരു സൈനിങ്ങിന്റെ ആവിശ്യമില്ല എന്നാണ് പരിശീലകൻ സോൾഷ്യാറിന്റെ അഭിപ്രായം. കിരീടപോരാട്ടത്തിന് വേണ്ടി പുതിയ സൈനിങ്‌ ഈ ജനുവരിയിൽ നടത്തേണ്ട എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

“കഴിഞ്ഞ വർഷത്തെ പോലെയല്ല ഇപ്പോൾ, സാഹചര്യങ്ങൾ എല്ലാം തന്നെ മാറിമറിഞ്ഞിരിക്കുന്നു. അത്കൊണ്ട് തന്നെ എന്തെങ്കിലുമൊക്കെ സംഭവിക്കാനുള്ള സാധ്യതകൾ കുറവാണ്. പക്ഷെ നിങ്ങൾ പറയുന്നത് ശരിയാണ്. ബ്രൂണോ യുണൈറ്റഡിൽ വന്നു കൊണ്ട് വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. ഞങ്ങളെ കൂടുതൽ മികച്ച ടീമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അത്പോലെ തന്നെ അദ്ദേഹവും മികച്ച താരമായി മാറി. പക്ഷെ അത്പോലെയൊന്ന് സംഭവിക്കേണ്ട ആവിശ്യകത ഇപ്പോൾ ഇല്ല. അത്തരത്തിലുള്ള ട്രാൻസ്ഫറുകൾ ഇപ്പോൾ നടക്കാൻ സാധ്യതകൾ കുറവാണ്. ഞങ്ങൾ ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനാണ് ശ്രമിക്കുന്നത്. കിരീടപ്പോരാട്ടത്തിന് വേണ്ടി ഇനി സൈനിംഗുകൾ നടത്തേണ്ട ആവിശ്യമില്ല എന്നാണ് ഞാൻ കരുതുന്നത് ” സോൾഷ്യാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *