കവാനി യുണൈറ്റഡ് വിടുമോ? അദ്ദേഹത്തിന്റെ ഏജന്റ് പറയുന്നു!
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ എഡിൻസൺ കവാനി 17 ഗോളുകളായിരുന്നു യുണൈറ്റഡിന് ആകെ നേടിയിരുന്നത്. ഇതോടെ അദ്ദേഹത്തിന്റെ കരാർ യുണൈറ്റഡ് പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവും പരിക്കുമൊക്കെ കവാനിയുടെ അവസരങ്ങൾ നന്നേ കുറച്ചു.12 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് കവാനി ഈ സീസണിൽ നേടിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം യുണൈറ്റഡ് വിടുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.അതിപ്പോൾ ശരി വെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഏജന്റായ ആൻഡ്രേ ക്യൂറി. കവാനി യുണൈറ്റഡിൽ ഹാപ്പി അല്ലെന്നും അദ്ദേഹം യുണൈറ്റഡ് വിടാൻ ശ്രമിക്കുന്നുണ്ട് എന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.ഇദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Agent tells Manchester United that Edinson Cavani is 'unhappy' amid January transfer links #MUFC https://t.co/wr2Uy1q3QR
— Man United News (@ManUtdMEN) December 23, 2021
” കവാനി യുണൈറ്റഡിൽ ഹാപ്പിയല്ല.തന്നെ കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം.ഉറുഗ്വയിൽ കവാനിക്ക് സ്വന്തമായി ഫാമുണ്ട്. അത്കൊണ്ട് തന്നെ വീടിന് അടുത്താവണം എന്ന ഉദ്ദേശത്തിലാണെങ്കിൽ അദ്ദേഹം ലാറ്റിനമേരിക്കൻ ക്ലബുകളിലേക്ക് എത്താൻ സാധ്യതയുണ്ട്.പക്ഷെ അദ്ദേഹത്തിന് ബാഴ്സയിൽ നിന്നും ഓഫർ തീർച്ചയായും അദ്ദേഹം ബ്രസീലിലേക്കോ ലാറ്റിനമേരിക്കയിലേക്കോ വരില്ല.അതേസമയം ബാഴ്സയിൽ നിന്നോ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന മറ്റു വലിയ ക്ലബ്ബുകളിൽ നിന്നോ ഓഫറുകൾ ഇല്ലെങ്കിൽ ബ്രസീലിയൻ ക്ലബുകളെ അദ്ദേഹം പരിഗണിച്ചേക്കും ” ഇതാണ് കവാനിയുടെ ഏജന്റ് പറഞ്ഞത്.
എഫ്സി ബാഴ്സലോണയിൽ നിന്നും കവാനിക്ക് ഓഫറുകൾ ഉണ്ട് എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അതേസമയം അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്സും ബ്രസീലിയൻ ക്ലബായ കൊറിന്ത്യൻസും താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.